Home Featured അപാര്‍ട്ട്മെന്റിെന്‍റ 14ാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

അപാര്‍ട്ട്മെന്റിെന്‍റ 14ാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

by admin

മംഗളൂരു:അപാര്‍ട്ട്മെന്റിന്റെ 14-ാം നിലയില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കദ്രി പ്ലാനറ്റ് എസ്‌.കെ.എസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ അപാര്‍ട്മെന്റില്‍ താമസിക്കുന്ന അബ്ദുല്‍ സലീമിന്റെ മകന്‍ മുഹമ്മദ് ശമാല്‍ (21) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. റമദാന്‍ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാല്‍ ബാല്‍കണിയിലേക്ക് വന്നിരുന്നതായും ഇതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group