Home Featured ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ: മന്ത്രി വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസു തന്നെ: മന്ത്രി വി ശിവൻകുട്ടി

by admin

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.  എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. ആയതിനാൽ അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാൻ ആണ് തീരുമാനമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണ്. ഫെഡറൽ സംവിധാനത്തിനകത്ത് പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. എന്നാൽ ദേശീയ അടിസ്ഥാനത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേന്ദ്രസർക്കാർ കണക്കനുസരിച്ച് സ്കൂൾ പ്രായത്തിലുള്ള എട്ടു കോടിയിലധികം കുട്ടികൾ സ്കൂളിന് പുറത്താണ്. കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ്. ശരാശരി സ്കൂളിങ്‌ 6.7 വർഷമാണ്. കേരളത്തിലാണെങ്കിൽ ഇത് 11 വർഷത്തിൽ കൂടുതലാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

ടെലഗ്രാം വഴി തട്ടിപ്പ്; കോളേജ് വിദ്യാര്‍ത്ഥിയ്‌ക്ക് നഷ്ടമായത് ആറ് ലക്ഷം

മുംബൈ: സൈബര്‍ തട്ടിപ്പിനിരയായി 21-കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി. ആറ് ലക്ഷം രൂപയാണ് സബര്‍ബന്ദന്‍ ബാന്ദ്രയില്‍ നിന്നുള്ള യുവതിയ്‌ക്ക് നഷ്ടപ്പെട്ടത്. യുവതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

മാര്‍ച്ച്‌ 19-ന് നരന്‍കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒരാളുടെ ടെലിഗ്രാം സന്ദേശം യുവതിക്ക് ലഭിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഒരു വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ പണം സമ്ബാദിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ഒരു ലിങ്ക് പങ്കുവെച്ചു. സന്ദേശം ലഭിച്ചതിന് പിന്നാലെ യുവതി ലിങ്കില്‍ ക്ലിക്ക് ചെയ്തു.

ആദ്യഘട്ടത്തില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് പണം ലഭിച്ചു. എന്നാല്‍ ഇടപാടുകള്‍ കഴിഞ്ഞ് കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ സമാന രീതിയില്‍ ഒരു സ്ത്രീ ബന്ധപ്പെട്ടു. നിശ്ചിത തുക നിക്ഷേപിക്കുകയാണെങ്കില്‍ ഇരട്ടി തുക തിരികെ നല്‍കാമെന്ന് വാഗദാനം ചെയ്തു. ഇതിന് പിന്നാലെ യുവതി 6 ലക്ഷം രൂപയോളം നിക്ഷേപിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. തുടര്‍ന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതി ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group