ബെംഗളൂരു: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാളസിനിമയായ സൗദി വെള്ളക്ക തിങ്കളാഴ്ച പ്രദർശിപ്പിക്കും. വൈകീട്ട് നാലിന് ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റിയിലാണ് പ്രദർശനം. അതേസമയം, ഡോൺ പാലത്തറയുടെ ‘ഫാമിലി,’ ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്നീ സിനിമകൾ ഞായറാഴ്ച പ്രദർശിപ്പിച്ചു.
ഇന്നത്തെ സിനിമ:സ്ക്രീൻ മൂന്ന്: രാവിലെ 10.30- ബ്രേക്കിങ് ദ വേവ്സ്, 1.30- മേയർ ജോൻലാൽ, 4.30 പ്യാസ, 7.30- സോനെ.
*സ്ക്രീൻ നാല്: രാവിലെ 9.45- കനക മാർഗ, 12.45- മാതാ ദ മൊണാസ്ട്രി, 3.45- നമ്പ്, 6.45- ബോയ് ഫ്രം ഹെവൻ
*സ്ക്രീൻ അഞ്ച്- രാവിലെ 10-ന് ഹവാന, ഉച്ചയ്ക്ക് ഒന്നിന് സ്നോ ആൻഡ് ദ ബെയർ, വൈകീട്ട് നാലിന് അലാം, ഏഴിന് ദ വെയ്ൽ.
*സ്ക്രീൻ ആറ്- രാവിലെ 10.15- അന്ന, 1.15- ഫ്ലൂട്ട്, 4.15- മേഴ്സി, 7.15- ഇൻ ദ മൂഡ് ഫോർ ലൗ
മാര്‍ച്ച് 28 മുതല്‍ മാവേലി എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ക്ക് ഭാഗിക നിയന്ത്രണം, കൂടുതല്‍ വിവരങ്ങള്‍ അറിയാം
സംസ്ഥാനത്ത് നാളെ മുതല്‍ മാവേലി എക്സ്പ്രസ്, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ക്ക് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.തമ്ബാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രാക്ക് നവീകരണം ആരംഭിക്കുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഏപ്രില്‍ 26 വരെ നിയന്ത്രണം തുടരുന്നതാണ്. മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് കൊച്ചുവേളിയിലാണ് യാത്ര അവസാനിപ്പിക്കുക. മംഗളൂരുവിലേക്കുള്ളത് നാളെ മുതല്‍ രാത്രി 7.30- ന് കൊച്ചുവേളിയില്‍ നിന്നും യാത്ര പുറപ്പെടും.
ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുന്നതാണ്. ചെന്നൈയിലേക്കുള്ളത് വൈകിട്ട് 5.20- ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. നാളെ മുതല്‍ തമ്ബാനൂര്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലെ ട്രാക്കുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിക്കുന്നത്.