ബെംഗളൂരു: കര്‍ണാfടകത്തിലെ ഐ.പി.എസ്. ഓഫീസര്‍ ഡി. രൂപയുടെ പേരില്‍ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ചെയ്യാന്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.ഐ.എ.എസ്. ഓഫീസര്‍ രോഹിണി സിന്ദൂരി നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞമാസമാണ് രൂപയും രോഹിണിയും തമ്മിലുള്ള പോര് പുറത്തേക്കുവന്നത്. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സാമൂഹികമാധ്യമത്തിലൂടെയാണ് ഇതിന് തുടക്കമിട്ടത്.
രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രോഹിണി കോടതിയെ സമീപിച്ചത്. രൂപയ്ക്ക് വക്കീല്‍നോട്ടീസയക്കുകയും ചെയ്തു. ഐ.എ.എസ്.-ഐ.പി.എസ്. ഓഫീസര്‍മാരുടെ പോര് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇരുവരെയും മറ്റുചുമതലകള്‍ നല്‍കാതെ സ്ഥലംമാറ്റിയിരുന്നു.
നരബലിക്കായി 10 വയസുകാരനെ കൊന്നു; ബന്ധു ഉള്‍പ്പടെ അറസ്റ്റില്‍
ലക്നോ: ഉത്തര്‍പ്രദേശില്‍ നരബലിക്കായി 10 വയസുകാരനെ കൊലപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. പര്‍സ ഗ്രാമവാസിയായ കൃഷ്ണ വര്‍മ്മയുടെ മകന്‍ വിവേക് ആണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി മുതല്‍ വിവേകിനെ കാണാതായിരുന്നു. അന്ന് രാത്രി തന്നെ കഴുത്തറത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസള്ള മകനുണ്ടെന്ന് പോലീസ് കണ്ടെത്തി. ചികിത്സ ഫലം കാണാതെ വന്നതോടെ അനൂപ് ഗ്രാമത്തിനടുത്തുള്ള ഒരു മന്ത്രവാദിയെ സമീപിക്കുകയും മന്ത്രവാദി നരബലി നടത്താന്‍ അനൂപിനെ പ്രേരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അമ്മാവന്‍ ചിന്താറാമിന്‍റെ സഹായത്തോടെയാണ് അനൂപ് കുട്ടിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് അനൂപ്, ചിന്താറാം, മന്ത്രവാദി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി എസ്പി അറിയിച്ചു.