ബംഗളൂരു: 2ബി സംവരണം റദ്ദാക്കിയ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും ഒരു സമുദായത്തിന്റെ അവകാശങ്ങളുടെ മേലുളള കത്തി വെക്കലാണെന്നും പ്രമുഖ അക്ടിവിസ്റ്റ് ശിവസുന്ദർ പറഞ്ഞു മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പഠനവുമില്ലാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഒരു സമുദായത്തെ അകറ്റാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു ബെംഗളൂരു. എസ്.എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 2ബി റിസർവേഷൻ റദ്ദാക്കൽ ഉത്തരവിന്റെ ഗുണവും ദോഷവും സംബന്ധിച്ച വിവര ശിൽപശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളിൽ ഭൂരിഭാഗവും സാമൂഹികമായും വിദ്യാഭ്യാസപരമായും ദളിതർക്ക് പിന്നിലാണെന്നും അവരെ ശക്തരായ ബ്രാഹ്മണരുമായി മത്സരിപ്പിക്കുന്നത് പരിഹാസ്യമാണെന്നും സച്ചാർ റിപ്പോർട്ടിൽ പറയുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ബി.എം.ഹനീഫ് ബാംഗ്ലൂർ സംസാരിച്ചു, തെരഞ്ഞെടുപ്പിന് വേണ്ടി പാവപ്പെട്ടവന്റെ ചോറുതട്ടിയിലേക്ക് കല്ലെറിയുന്ന തരംതാണ രാഷ്ട്രീയമാണ് ഇതെന്നും സമൂഹം പക്വതയോടെ ചിന്തിച്ച് പക്വതയോടെ അടുത്ത ചുവടുവെപ്പ് നടത്തണമെന്നും പറഞ്ഞു.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലെയും നേതാക്കൾക്ക് ഇത് സംബന്ധിച്ച് വിവരം നൽകുന്നുണ്ടെന്ന് ഇഎസ്സെഫ് കർണാടക സംസ്ഥാന പ്രസിഡന്റ് ഹാഫിസ് സുഫ്യാൻ സഖാഫി അൽ ഹിക്കാമി പറഞ്ഞു. പ്രവർത്തകർ പരിഭ്രാന്തരാകാതെ സംയമനത്തോടെ പ്രവർത്തിക്കണം.
മുതിർന്നവരുമായി ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ല പ്രസിഡൻറ് അബ്ദുല്ലത്തീഫ് നഈമി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ബഷീർ സഅദി ബാംഗ്ലൂർ, ജനാബ് ഹക്കീം ബാംഗ്ലൂര എസ്.എസ്..എഫ് സംസ്ഥാന സെക്രട്ടറിമാരായ മുജീബ് കുടക്, ശിഹാബ് ബാംഗ്ലൂർ എന്നിവർ സംബന്ധിച്ചു.
ബ്രഹ്‌മപുരത്ത് വീണ്ടും ആശങ്കയുടെ പുക; സെക്ടര്‍ ഒന്നില്‍ തീ പടരുന്നുബ്രഹ്‌മപുരത്ത് വീണ്ടും ആശങ്കയുടെ പുക; സെക്ടര്‍ ഒന്നില്‍ തീ പടരുന്നു
എറണാകുളം: ബ്രഹ്‌മപുരത്ത് വീണ്ടും തീപിടിത്തം. സെക്ടര്‍ ഒന്നിലാണ് തീപടര്‍ന്നത്. തീപിടിപിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് ഉയരുന്നത്.Loading …നിലവില്‍ രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കൂടുതല്‍ യൂണിറ്റുകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് മാലിന്യങ്ങള്‍ നീക്കം ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.പ്ലാസ്റ്റിക് കൂട്ടിയിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്.
പുകഞ്ഞ് കത്തി മാലിന്യകൂമ്ബാരത്തിന് മുകളിലേക്ക് എത്തുമ്ബോഴാണ് ഇത് അറിയാന്‍ കഴിയുക. അതുകൊണ്ട് തീ നിയന്ത്രണവിധേയമാക്കിയത് ശ്രമകരകമായ ജോലിയാണ്. 110 ഏക്കറിലാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായ തീപിടിത്തം 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അണയ്‌ക്കാന്‍ സാധിച്ചത്