Home Featured കർണാടകയിൽ മുസ്‌ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി

കർണാടകയിൽ മുസ്‌ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി

ബംഗളൂരു: കർണാടകയിൽ മുസ്‌ലിംകള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം സർക്കാർ റദ്ദാക്കി. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും.ഇത്തരത്തിൽ രണ്ട് ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്. പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു.

മേയിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറ് ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നു. സംവരണം ഉയർത്തണമെന്ന ഇരുവിഭാഗത്തിന്‍റേയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്.ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെയും പുറത്തുവന്നതെന്ന ആക്ഷേപമുണ്ട്. അതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒ.ബി.സി സംവരണവും സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത്‌ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

രാജ്യത്ത്‌ എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാൻ ശ്രമം നടക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കുകയാണെന്നും രാഹുൽ ഗാന്ധിക്കെതിരെ കള്ളപ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.അഭിമന്യുവിനെ പത്മവ്യൂഹത്തിൽ കുടുക്കിയത് പോലെ രാഹുൽ ഗാന്ധിയെ കേസുകൾ കൊണ്ട് വളയുന്നുവെന്ന് പറഞ്ഞ വേണുഗോപാൽ ഇതിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതികരിച്ചു.

ഭയന്നോടുന്നതല്ല കോൺഗ്രസിന്റെ പാരമ്പര്യമെന്നും രാഹുൽ ഗാന്ധിയെ ഗൂഢ പദ്ധതികളിലൂടെ ജയിലിൽ അടപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group