Home Featured ‘ഇത് കര്‍ണാടകയാണ്, ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം?’; പ്രകോപിതനായി ഓട്ടോറിക്ഷാ ഡ്രൈവര്‍

‘ഇത് കര്‍ണാടകയാണ്, ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം?’; പ്രകോപിതനായി ഓട്ടോറിക്ഷാ ഡ്രൈവര്‍

ബാംഗ്ലൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട സ്ത്രീകളോട് തര്‍ക്കിക്കുന്ന വീഡിയോ പുറത്ത്.ട്വിറ്ററില്‍ ഇതിനകം വീഡിയോ 38,000 ആളുകള്‍ കണ്ടുകഴിഞ്ഞു. യാത്രക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത ഓട്ടോറിക്ഷാ ഡ്രൈവറെ പലരും അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍, എന്താണ് വാദപ്രതിവാദത്തിലേക്ക് നയിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.”ഇത് കര്‍ണാടകയാണ്, നിങ്ങള്‍ കന്നഡയില്‍ സംസാരിക്കണം” എന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ സ്ത്രീകളോട് പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങള്‍ ഉത്തരേന്ത്യക്കാരാണ്.

നിങ്ങള്‍ എന്തിനാണ് കര്‍ണാടകയില്‍ വന്നത്? ഡ്രൈവര്‍ ചോദിച്ചു. “ഇല്ല, ഞങ്ങള്‍ കന്നഡ സംസാരിക്കില്ല. ഞങ്ങള്‍ എന്തിന് കന്നഡയില്‍ സംസാരിക്കണം?” എന്നായിരുന്നു യാത്രക്കാരുടെ മറുപടി.ഇതോടെ പ്രകോപതനായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വാഹനം നിര്‍ത്തി. “ഇത് ഞങ്ങളുടെ ഭൂമിയാണ്, നിങ്ങളുടെ ഭൂമിയല്ല. ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം? എന്ന് ചോദിച്ചു. സ്ഥിതി പന്തിയല്ല എന്ന് മനസിലാക്കിയ യാത്രക്കാര്‍ ഓട്ടോയില്‍നിന്നും ഇറങ്ങി മടങ്ങുന്നതും വീഡിയോയില്‍ കാണാം. വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ക്ഷേത്ര ജീവനക്കാരനുനേരെ ആക്രമണം;തമിഴ്‌നാട് സ്വദേശി പിടിയില്‍

കൊല്ലം: ശ്രീകോവിലിലേക്കുള്ള പ്രവേശനം തടഞ്ഞതിന് ക്ഷേത്ര ജീവനക്കാരനെ ആക്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍.നാഗര്‍കോവില്‍, പുണ്യനഗറില്‍ യേശുരാജനാണ് (38) വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10ന് ആനന്ദവല്ലീശ്വരം കടകോല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്ന യേശുരാജന്‍ ശ്രീകോവിലിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ക്ഷേത്ര ജീവനക്കാരനായ കാസര്‍കോട് സ്വദേശി വെങ്കിട രമണഹോള്ള ഇയാളെ തടയുകയും ചെയ്തു.

ഇതിന്റെ വിരോധത്തില്‍ യേശുരാജന്‍ ക്ഷേത്ര പൂജക്കായി ഉപയോഗിക്കുന്ന പാത്രവും എണ്ണപ്പാത്രം തുറക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്ബു കമ്ബിയും ഉപയോഗിച്ച്‌ വെങ്കിട രമണയെ തലക്കടിച്ച്‌ പരിക്കേല്‍പിക്കുകയായിരുന്നു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.യേശുരാജന്‍ കൊലപാതകക്കേസിലും നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. വെസ്റ്റ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷെഫീഖ്, എസ്.ഐ അനീഷ്, ലത്തീഫ്, എസ്.സി.പി.ഒ അനില്‍, ദീപു, സെബാസ്റ്റ്യന്‍ സി.പി.ഒ പ്രമോദ്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group