ബെംഗളൂരു : കെ.ആർ.പുരം-വൈറ്റ് ഫീൽഡ് മെട്രോ പാതയിലൂടെ മാർച്ച് 15- നുള്ളിൽ സർവീസ് തുടങ്ങുമെന്ന മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്ക്മെന്ന് ആശങ്ക. 10-നുള്ളിൽ സുരക്ഷാ കമ്മിഷണറുടെ നിർദേശമനുസരിച്ചുള്ള അവസാനവട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് മെട്രോ റെയിൽ അറിയിച്ചിരുന്നതെങ്കിലും ഏതാനും പ്രവൃത്തികൂടി ബാക്കിയുണ്ടെന്നാണ് സൂചന. നേരത്തേ 10-നുശേഷം ഉദ്ഘാടനത്തിന് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ബി.എം.ആർ.സി.എൽ. സർക്കാരിന് കത്തുനൽകിയിരുന്നു.
ഇതിനിടെ ബെംഗളൂരു-മൈസൂരു അതിവേഗ പാത ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി മെട്രോ പാതയും ഉദ്ഘാടനം ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമുണ്ടായില്ല.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കെ.ആർ. പുരം-വൈറ്റ്ഫീൽഡ് മെട്രോ. ഒട്ടേറെ ഐ.ടി. കമ്പനികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. കൂടുതൽപേർ യാത്രയ്ക്ക് മെട്രോ ഉപയോഗിച്ചുതുടങ്ങുമ്പോൾ കെ.ആർ.പുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലോകത്തെ ഏറ്റവും അപകടകാരികളില്‍ ഒന്ന്
ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മെരാപി.അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാരത്തില്‍ എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.ഇന്തോനേഷ്യയുടെ സാംസ്കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകര്‍തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. 1548മുതല്‍ മെരാപി സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്.
പര്‍വ്വതത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 2010ല്‍ മെരാപി പൊട്ടിത്തെറിച്ചപ്പോള്‍ 300ല്‍ കൂടുതല്‍ പേരാണ് കൊല്ലപ്പെട്ടത്. 28,0000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു.1930ലാണ് മെരാപി പൊട്ടിത്തെറിച്ച് അതിഭീകര ദുരന്തമുണ്ടായത്. അന്ന് 1,300പേര് കൊല്ലപ്പെട്ടു. 1994ല്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 60പേര് കൊല്ലപ്പെട്ടു.130 സജീവ അഗ്നിപര്‍വ്വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്.