ബെംഗളൂരു : ബി.ജെ.പി. സർക്കാരിന്റെ അഴിമതിക്കെതിരേ വ്യാഴാഴ്ച നടത്താനിരുന്ന രണ്ടു മണിക്കൂർ ബന്ദ് കോൺഗ്രസ് പിൻവലിച്ചു. രണ്ടാം വർഷ പി.യു. പരീക്ഷയും മറ്റ് സ്കൂൾ, കോളേജ് പരീക്ഷകളും കണക്കിലെടുത്താണ് പിൻവലിച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താത്പര്യങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും ശിവകുമാർ പറഞ്ഞു.
മന്ത്രി കെ.സി. നാരായണ ഗൗഡ കോണ്‍ഗ്രസിലേക്ക്; പ്രവര്‍ത്തകരില്‍ പ്രതിഷേധം
ബംഗളൂരു: മാണ്ഡ്യ കെ.ആര്‍ പേട്ടിലെ ബി.ജെ.പി എം.എല്‍.എയും കായിക മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന.ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, കൃഷി മന്ത്രി ബി.സി. പാട്ടീലാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി മന്ത്രിയായ ഒരാള്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു.മന്ത്രി നാരായണ ഗൗഡയായിരിക്കുമത് എന്ന് തനിക്ക് വിവരം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസില്‍നിന്നും ജെ.ഡി-എസില്‍നിന്നും നിരവധി നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്ന് ബി.സി. പാട്ടീല്‍ അവകാശപ്പെട്ടു. ജെ.ഡി-എസിന്റെ കെ.ആര്‍ പേട്ട് എം.എല്‍.എയായിരുന്ന നാരായണ ഗൗഡ ഓപറേഷന്‍ താമരയുടെ ഭാഗമായി ബി.ജെ.പിയിലേക്ക് കൂടുമാറുകയായിരുന്നു.പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി കെ.ആര്‍ പേട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ മാണ്ഡ്യ ജില്ലയില്‍ ആദ്യമായി ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നു.
ഇത്തവണ ബി.ജെ.പി ടിക്കറ്റില്‍ പരാജയ സാധ്യത മുന്നില്‍ കാണുന്ന നാരായണ ഗൗഡ കോണ്‍ഗ്രസിലേക്ക് ചുവടുമാറുമെന്നാണ് വിവരം.അതേസമയം, കെ.സി. നാരായണ ഗൗഡയെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തുന്നതിന് മാണ്ഡ്യയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിരാണ്. കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്റ് ‘പ്രജധ്വനി യാത്ര’യുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വാക്കേറ്റവും ബഹളവും നടന്നിരുന്നു.
ഡി.സി.സി പ്രസിഡന്റിന്റെ കാറിന് നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിയുകയും ചെയ്തു. നാരായണ ഗൗഡക്കെതിരെ ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിട്ടുണ്ട്. നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ ആ യോഗത്തിനുനേരെ കല്ലേറ് നടത്തുമെന്നും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.