Home Featured കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടുകൾ

by admin

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് തീവ്ര ന്യൂനമർദം ആന്ധ്ര തീരം വഴി കരയിൽ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2020 ഒക്ടോബർ 13ന് കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലയ്ക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്*

2020 ഒക്ടോബർ 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,മലപ്പുറം,വയനാട്, കണ്ണൂർ, കാസറഗോഡ്.

2020 ഒക്ടോബർ 14: ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.

2020 ഒക്ടോബർ 15: തൃശൂർ, പാലക്കാട്,മലപ്പുറം,വയനാട്,കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്.

ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റി യെ​ദ്യൂ​ര​പ്പ; കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കു​മെ​ന്ന് പു​തി​യ മന്ത്രി

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അഭ്യൂഹങ്ങള്‍ക്ക് അവസാനം; കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

യുഎഇ താമസ വിസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group