Home Featured കേരള ആർ.ടി.സി. ബെംഗളൂരു- കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഇന്നു മുതൽ.

കേരള ആർ.ടി.സി. ബെംഗളൂരു- കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് സർവീസ് ഇന്നു മുതൽ.

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് കേരള ആർ.ടി.സി.യുടെ സ്വിഫ്റ്റ് ഡീലക്സ് എയർബസ് തിങ്കളാഴ്ച സർവീസ് ആരംഭിക്കും. വൈകീട്ട് ആറിന് സാറ്റലൈറ്റ് ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ കൊട്ടാരക്കരയിലെത്തും. 1044 രൂപയാണ് ടിക്കറ്റുനിരക്ക്.കൊട്ടാരക്കരയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിച്ചു. വൈകീട്ട് മൂന്നിന് കൊട്ടാരക്കരയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.10-ന് ബെംഗളൂരുവിലെത്തും.

ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് മൈസൂരു, ഗോണിക്കൊപ്പ, മാനന്തവാടി, പേരാമ്പ്ര, കോഴിക്കോട് വഴിയാണ് സർവീസ്. തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി, പത്തനാപുരം വഴിയാണ് കൊട്ടാരക്കരയിലെത്തുക. കോവിഡിന് മുമ്പുവരെ ബെംഗളൂരുവിൽനിന്ന് കൊട്ടാരക്കരയിലേക്ക് സേലംവഴി കേരള ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. അതിനുശേഷം ഇപ്പോഴാണ് കൊട്ടാരക്കരയ്ക്ക് സർവീസ് നടത്തുന്നത്.

ഈസ്റ്റർ അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രിൽ നാലിനുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. മിക്ക ബസുകളിലും പത്തോളംടിക്കറ്റുകൾ വിറ്റഴിഞ്ഞു. അവധിയാത്രയ്ക്ക് ഇനി ഒരുമാസമുള്ളതിനാൽ വരുംദിവസങ്ങളിൽ ബസുകളിലെ ടിക്കറ്റ് തീരും. ഏപ്രിൽ അഞ്ചിനുള്ള ബുക്കിങ് ഇന്നുതുടങ്ങും. പതിവുസർവീസുകളിൽ ടിക്കറ്റ് തീരുന്നതനുസരിച്ച് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കും. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നിരുന്നു.

ബാങ്കിന്‍റേതെന്ന പേരില്‍ വ്യാജ സന്ദേശം; മെസേജ് വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു; 40 പേര്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

ബാങ്ക് അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങള്‍ (കെ.വൈ.സി) അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍.മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്‍റെ ഇടപാടുകാര്‍ക്കാണ് പണം നഷ്ടമായത്. 40 പേര്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളുടെ ഐഡന്റി വേരിഫൈ ചെയ്യുന്നതിന് ബാങ്ക് നിര്‍ബന്ധമായും ആവശ്യപ്പെടുന്ന ഒന്നാണ് കെവൈസി.

ഈ സാഹചര്യത്തിലാണ് മെസേജ് വ്യാജമാണെന്ന് തിരിച്ചറിയാതെ കസ്റ്റമേഴ്‌സ് ലിങ്കില്‍ ക്ലിക്ക് ചെയ്തത്.ഇത്തരത്തില്‍ ഫോണിലേക്ക് എത്തുന്ന മെസേജില്‍ ആരും തന്നെ ക്ലിക്ക് ചെയ്യരുതെന്നും എന്ത് സംശയമുണ്ടെങ്കിലും ബാങ്കുമായി ബന്ധപ്പെടണമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ടെലിവിഷന്‍ ആക്ടര്‍ ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിന്റെ ഭാഗമായിരുന്നു. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ കിട്ടാന്‍ പ്രയാസമാണെന്ന് പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group