Home Featured ബെംഗളൂരു : കല്യാണം നടക്കുന്നില്ല; സോഫ്റ്റ്വേർ എൻജിനിയർ ജീവനൊടുക്കി

ബെംഗളൂരു : കല്യാണം നടക്കുന്നില്ല; സോഫ്റ്റ്വേർ എൻജിനിയർ ജീവനൊടുക്കി

വിവാഹം നടക്കാത്തതിന്റെ മനോവിഷമം കാരണം സോഫ്റ്റ്വേർ എൻജിനിയർ ആത്മഹത്യചെയ്തു. മൈസൂരുവിലെ രൂപാനഗറിലാണ് സംഭവം.ബെംഗളൂരുവിലെ സ്വകാര്യ സോഫ്റ്റ്വേർ കമ്പനിയിലെ ജീവനക്കാരനായ പ്രതാപ് (39) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.കോവിഡ് മഹാമാരി ആരംഭിച്ചതുമുതൽ വീട്ടിലിരുന്നാണ് പ്രതാപ് ജോലി ചെയ്തിരുന്നത്.

വിവാഹം നടക്കാത്തതിൽ പ്രതാപ് മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. രക്ഷിതാക്കൾ ബന്ധുവിന്റെ വിവാഹത്തിന് പോയവേളയിലാണ് പ്രതാപ് ജീവനൊടുക്കിയത്.മുൻ ബാങ്ക് ഉദ്യോഗസ്ഥനാണ് പ്രതാപിന്റെ അച്ഛൻ രാജശേഖരമൂർത്തി. അമേരിക്കയിൽ സ്ഥിരതാമസമാണ് പ്രതാപിന്റെ സഹോദരി. ജയപുര പോലീസ് കേസെടുത്തു.

ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ വാട്‌സ്‌ആപ്പ് സ്റ്റാറ്റസാക്കി; നവവരന്‍ അറസ്റ്റില്‍

അമരാവതി: ആദ്യരാത്രിയിലെ കിടപ്പറരംഗങ്ങള്‍ പകര്‍ത്തി വാട്‌സ്‌ആപ്പ് സ്റ്റാറ്റസാക്കിയ യുവാവിനെതിരെ കേസ്. ആന്ധ്രാപ്രദേശിലെ കൊണസീമയിലാണ് സംഭവം.യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ‘സിയാസത്ത് ഡെയ്ലി’ റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊണസീമയിലെ കത്രനിക്കോണ സ്വദേശി വീരബാബുവാണ് സ്വന്തം വിവാഹദിവസം രാത്രി കിടപ്പറയില്‍നിന്നുള്ള രഹസ്യരംഗങ്ങള്‍ പകര്‍ത്തിയത്.

വിഡിയോ വാട്‌സ്‌ആപ്പ് സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതില്‍ വധുവിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങളുണ്ടായിരുന്നു.വധുവിന്റെ അറിവില്ലാതെയായിരുന്നു യുവാവിന്റെ കൃത്യം. വിഡിയോ ഉടന്‍ തന്നെ നിരവധി പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ വധുവിന്റെ പ്രായം 17 ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ബാലവിവാഹക്കുറ്റം കൂടി ചുമത്തി വീരബാബുവിനെതിരെ കേസെടുത്തത്.യുവാവിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group