ബെംഗളൂരു: കർണാടകയിൽ 300ഏക്കറിൽ പുതിയ ഫാക്ടറി ആരംഭിക്കാൻ ഐ ഫോൺ. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനാകുമെന്നും അവർ പറഞ്ഞു.ആപ്പിൾ ഐ ഫോണിന്റെ പ്രധാന നിർമാതാക്കളായ ഫാക്സ്കോൺ ആണ് ബെംഗളൂരുവിന് സമീപത്തായി ആപ്പിൾ ഫോൺ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. താൻ കമ്പനിയായ ഫാക്സ്കോൺ 700 മില്യൻ ഡോളറാണ് ബെംഗളൂരുവിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
ഫാക്സ്കോൺ പുതുതായി ആരംഭിക്കാൻ പോകുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിർമിക്കും.ഫാക്സ്കോൺ ചെയർമാൻ യങ് ലിയുവും 17 പേരടങ്ങുന്ന സംഘവും ബെംഗളൂരു വിമാനത്താവളത്തിനു സമീപമുള്ള സ്ഥലം സന്ദർശിച്ചു. രാജ്യാന്തര കമ്പനികളെ നിക്ഷേപം നടത്താൻ ബെംഗളൂരു ആകർഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
ഫാക്സ്കോൺ ഇന്ത്യയിൽ നടത്തുന്ന രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്. തമിഴ്നാട്ടിലാണ് കമ്പനി വലിയ നിക്ഷേപം നടത്തുന്നത്. ചൈനയും യുഎസും തമ്മിൽ പ്രശ്നം രൂക്ഷമായതോടെയാണ് പല ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്. ചൈനയിലെ സെൻസുവിലെ ഫാക്സ്കോൺ ഫാക്ടറിയിൽ മാത്രം 2 ലക്ഷം ജീവനക്കാരാണുള്ളത്. ഇലക്ട്രോണിക് വസ്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളാണ് ഫാക്സ്കോൺ.
കൊടും ചൂടിനിടെ പനിയും..! പനിക്കൊപ്പം ആഴ്ചകൾ നീളുന്ന ചുമയും ശ്വാസകോശ പ്രശ്നങ്ങളും
ഇൻഫ്ലുവൻസ വകഭേദമായ H3N2 പടരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ഐസിഎംആർ. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, സാമൂഹിക അകലം പാലിക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ പൊതു സ്ഥലങ്ങളിലേക്ക് പോകരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ആണ് ഐസിഎംആർ നൽകിയത്. അതേ സമയം പനിയും ചുമയും ബാധിച്ച് ചികിത്സക്ക് എത്തുന്നവർക്ക് ആന്റിബയോട്ടിക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഡോക്ടർമാർക്ക് നിർദേശം നൽകി.
ഇൻഫ്ലുവൻസ രോഗത്തിന് ആന്റിബയോട്ടിക് ആവശ്യമില്ലാത്തതിനാൽ രോഗം സ്ഥിരീകരിച്ച ശേഷം മാത്രമേ ആന്റിബയോട്ടിക് നൽകാവൂ എന്നാണ് നിർദേശം. അതേസമയം H3N2 ഇൻഫ്ലുവൻസ ദില്ലിയിൽ ഉൾപ്പെടെ വ്യാപകമാകുമ്പോൽ കേരളത്തിലും കുറവില്ലതെ സമാന ലക്ഷണങ്ങളോട് കൂടിയ പനിയും ചുമയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്നലെ മാത്രം 8245 പേരാണ് ചികിത്സ തേടിയത്. 117 പേരെ അഡ്മിറ്റ് ആക്കി. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഭൂരിഭാഗം കേസുകളും.
മൂന്ന് ജില്ലകളിലും ആയിരത്തിന് മുകളിൽ ആണ് ഇന്നലെ ചികിത്സ തേടിയ പനി രോഗികളുടെ എണ്ണം. ആഴ്ചകൾ നീണ്ട് നിൽക്കുന്ന ചുമ, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ, പനി എന്നിവയാണ് മിക്കവരെയും ബുദ്ധിമുട്ടിക്കുന്നത്. എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും പടരുകയാണ്. ഇന്നലെ മാത്രം 7 പേർക്ക് ജില്ലയിൽ ഡെങ്കിയും, 6 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.