ബെംഗളൂരു : മാലിന്യ കൂമ്ബാരത്തില്‍ ഉപേക്ഷിക്കപ്പെട്ട അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് വാഹനങ്ങള്‍ കയറി മരിച്ചു. ബെംഗളൂരുവില്‍ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അതിദാരുണമായ സംഭവം പ്രദേശവാസികളുടെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടത്. കുഞ്ഞിനെ ആരോ പ്ലാസ്‌റ്റിക് കവറിലാക്കി മാലിന്യം നിക്ഷേപിക്കുന്ന കുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.ബൃഹദ് ബെംഗളൂരു മഹാനഗര്‍ പാലികെയുടെ (ബിബിഎംപി) ലോറി മാലിന്യം ശേഖരിക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.കുട്ടയിലെ മാലിന്യം ലോറിയിലെക്ക് ബന്ധപ്പെട്ടവര്‍ മാറ്റിയിരുന്നു.
തുടര്‍ന്നുള്ള ലോറിയുടെ യാത്രയ്ക്കിടെ കുട്ടിയെ പൊതിഞ്ഞിരുന്ന പ്ലാസ്‌റ്റിക് കവര്‍ അമൃതഹള്ളി പമ്ബാ ലേഔട്ടില്‍വച്ച് റോഡിലേക്ക് വീണു.കുട്ടിയുണ്ടെന്നറിയാതെ, ലോറിയുടെ പുറകിലുണ്ടായിരുന്ന വാഹനങ്ങള്‍ കവറിന് മുകളിലൂടെ പാഞ്ഞുകയറി. ഇതാണ് കുഞ്ഞിന്‍റെ മരണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവം നേരിട്ട് കണ്ടവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമൃതഹള്ളി പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി വാഹനങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയതിനാല്‍ കുഞ്ഞ് അരഞ്ഞുപോയ നിലയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതിനാല്‍ തന്നെ പ്രഥമ ദൃഷ്‌ട്യാ മരണപ്പെട്ടത് ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല.ഹൃദയഭേദകമായ സംഭവം ആണ് ഇതെന്നും ഒരിക്കലും നടക്കാന്‍ പാടില്ലായിരുന്നു എന്നും കുട്ടിയുടെ ജനനം മറച്ചുവയ്ക്കാന്‍ ആരെങ്കിലും ചെയ്‌തതാവാമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
‘സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കും. കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്’ – ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.അതേസമയം അഴുക്കുചാലില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി ജീവിതത്തിലേക്ക് അത്ഭുതകരമായി തിരികെ വന്ന സംഭവം മഹാരാഷ്‌ട്രയില്‍ നിന്ന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018 ഡിസംബര്‍ 30ന് ചാരിറ്റി സംഘടനയായ അശോക ഫൗണ്ടേഷന്‍റെ പ്രവര്‍ത്തകന്‍ ശിവാജി റാഗ്‌ഡെക്ക് മഹാരാഷ്‌ട്ര – ഉല്ലാസ് നഗറിലെ വഡോള്‍ഗാവിലെ അഴുക്ക് ചാലില്‍ നിന്ന് പ്ലാസ്‌റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു ആണ്‍കുഞ്ഞിനെ കണ്ടെടുത്തിരുന്നു.
മൂക്കിലേക്ക് മലിനജലം കയറിയതും വീഴ്‌ചയില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതും ഈ കുഞ്ഞിന്‍റെ ആരോഗ്യ നില വഷളാക്കിയിരുന്നു.തുടര്‍ന്ന് ശിവാജി റാഗ്‌ഡെ കുട്ടിയെ ആശുപത്രിയില്‍ ആക്കുകയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്‌തു. ടൈഗര്‍ എന്ന് പേരിട്ട കുട്ടിയെ പിന്നീട് വിദേശ ദമ്ബതികള്‍ ദത്തെടുക്കുകയായിരുന്നു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രസ്‌തുത ദമ്ബതികള്‍ 2023 ഫെബ്രുവരി 17ന് കുഞ്ഞിനെ ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
മകന്‍റെ ഭാര്യയുമായി ഒളിച്ചോടി രാജസ്ഥാന്‍ സ്വദേശി ; യുവതി പോയത് 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്
പ്രണയം അന്ധമാണെന്ന് പറയാറുണ്ട്. പ്രതിബന്ധങ്ങളെയെല്ലാം നിഷ്‌പ്രഭമാക്കിയാണ് പ്രണയം പലപ്പോഴും ലക്ഷ്യത്തിലെത്താറ്. രണ്ടുപേര്‍ മാത്രമുള്ള ഒരു മായിക ലോകം കൂടിയാണത്. ചില അപ്രതീക്ഷിത പ്രണയങ്ങളുമുണ്ടാകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് രാജസ്ഥാനിലുണ്ടായത്. സ്വന്തം മകന്‍റെ ഭാര്യയുമായി ഒളിച്ചോടിയിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശി. ബുണ്ടി ജില്ലയിലെ സലോര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.രമേശ് വൈരാഗി എന്നയാളാണ് മകന്‍ പവന്‍ വൈരാഗിയുടെ ഭാര്യയുമായി പ്രണയത്തിലായത്. പവനും ഭാര്യയ്‌ക്കും ആറുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് ഭര്‍തൃപിതാവിനൊപ്പം യുവതി വീടുവിട്ടത്. മകന്‍റെ ഇരുചക്ര വാഹനവുമെടുത്താണ് രമേശ് മരുമകളുമായി കടന്നുകളഞ്ഞത്.പിതാവും ഭാര്യയും നാടുവിട്ടതിന് പിന്നാലെ പവന്‍ വൈരാഗി പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്‍റെ ഭാര്യ തെറ്റ് ചെയ്‌തിട്ടില്ലെന്നും പിതാവ് അവരെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതാണ് എന്നുമാണ് പവന്‍ പറയുന്നത്.സംഭവത്തെ കുറിച്ച് പവന്‍ പറഞ്ഞത്: ‘ജോലിയുടെ ഭാഗമായി എനിക്ക് നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നു. അച്ഛനും എന്‍റെ ഭാര്യയും ആറ് മാസമുള്ള ഞങ്ങളുടെ കുഞ്ഞുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പണം സമ്ബാദിക്കാനായി അച്ഛന്‍ പല നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. എന്‍റെ ഭാര്യ തെറ്റുകാരിയല്ല.
അച്ഛന്‍ അവളെ പ്രലോഭിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്.യഥാര്‍ഥത്തില്‍ അച്ഛന്‍ എന്‍റെ ഭാര്യയെ കവര്‍ന്നെടുക്കുകയാണ് ചെയ്‌തത്. എന്‍റെ സ്‌കൂട്ടറും അച്ഛന്‍ അപഹരിച്ചു. എന്‍റെ ഭാര്യയെ അച്ഛന്‍ എങ്ങനെ വശീകരിച്ചു എന്നത് മനസിലാകുന്നില്ല. അച്ഛന്‍റെ പ്രലോഭനം കാരണമാണ് അവള്‍ അദ്ദേഹത്തിനൊപ്പം പോയത്. അല്ലെങ്കില്‍ അവളൊരിക്കലും അങ്ങനെ ഒരു തീരുമാനം എടുക്കില്ല’ – പവന്‍ പറയുന്നു.അതേസമയം പരാതി പൊലീസ് ഗൗരവമായി കാണുന്നില്ലെന്ന് പവന്‍ ആരോപിച്ചു. എന്നാല്‍ യുവാവിന്‍റെ ആരോപണം തള്ളി പൊലീസ് രംഗത്തുവന്നു.
കേസ് സമഗ്രമായി അന്വേഷിച്ച് വരികയാണെന്ന് സദര്‍ സ്റ്റേഷന്‍ ഓഫിസര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു. യുവാവിന്‍റെ ഇരുചക്ര വാഹനം മോഷ്‌ടിച്ച് നാടുവിട്ട പിതാവിനെയും ഭാര്യയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി