Home Featured ബെംഗളൂരു : തേനീച്ച ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്ക്

ബെംഗളൂരു : തേനീച്ച ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്ക്

ബെംഗളൂരു : തേനീച്ചകളുടെ കുത്തേറ്റ് ബാബുസാ പാളയയിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. കണ്ണൂർ ആലക്കോട് സ്വദേശി ജോയ്സ് ജോൺസൺ (24), ബാബുസാ പാളയയിൽ താമസിക്കുന്ന ട്രീസ ജോസഫ് (69) എന്നിവർക്കാണ് പരിക്കേറ്റത്.ജോയ്സ് ജോൺസൺ ബുധനാഴ്ച ഉച്ചയോടെയാണ് തേനീച്ചകളുടെ ആക്രമണത്തിനിരയായത്. ബാബുസാ പാളയയിൽ പാലാട്ട് ബ്രാഹ്മിൺസ് ഓഫീസിലെ ജീവനക്കാരനായ ജോയ്സ് ബൈക്കിൽ വരുമ്പോൾ തേനീച്ചകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.

ബൈക്ക് ഉപേക്ഷിച്ച് ഓടി ഓഫീസിൽ കയറി രക്ഷപ്പെടുകയായിരുന്നു. 50-ലധികം കുത്തേറ്റ ജോയ്സിനെ സിയോൺ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ആശുപത്രിവിട്ടത്.ട്രീസ ജോസഫ് വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണത്തിനിരയായത്. ആക്രമിച്ച അതേസ്ഥലത്താണ് ട്രീസയെയും ആക്രമിച്ചത്. ഇരുകൈകളിലും മുഖത്തും കുത്തേറ്റ ട്രീസആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ബാബുസാ പാളയ പള്ളിക്കു റോഡിലെ മരത്തിൽ കൂടുകൂട്ടിയ തേനീച്ചകളാണ് ജനത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്. പ്രദേശത്ത് പലയിടങ്ങളിലും തേനീച്ചക്കൂടുകളുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

കണ്ണാടിയില്‍ എന്റെ മാറിടങ്ങള്‍ കാണുന്നുണ്ടായിരുന്നു, അയാള്‍ അവിടേക്കുതന്നെ നോക്കിയിരുന്നു”; ഊബര്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

ന്യൂഡല്‍ഹി: ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി.സംഭവം വിശദീകരിച്ച്‌ മാധ്യമപ്രവര്‍ത്തക പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടിയതിന് പിന്നാലെ ഡല്‍ഹി വനിത കമ്മിഷന്‍ സംഭവത്തില്‍ ഇടപെട്ടു. പരാതിയില്‍ ഡല്‍ഹി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വിനോദ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി.ഓട്ടോഡ്രൈവറുടെ ഫോട്ടോയും വിഡിയോയും സഹിതമാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്.

“മാളവ്യ നഗറിലെ സുഹൃത്തിനെ കാണാനായി എന്‍‌എഫ്‌സിയില്‍ നിന്നാണ് ഞാന്‍ ഊബര്‍ ആപ്പ് വഴി ബുക്ക് ചെയ്‌ത ഓട്ടോയില്‍ കയറിയത്. ഓട്ടോയിലിരുന്ന് ഞാന്‍‌ പാട്ട് കേള്‍ക്കുകയായിരുന്നു അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം കണ്ടില്ല. ഇടയ്ക്ക് ശ്രദ്ധിച്ചപ്പോള്‍ ഡ്രൈവര്‍ ഓട്ടോയുടെ ഇടതുവശത്തെ കണ്ണാടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു.

കണ്ണാടിയില്‍ എന്റെ മാറിടങ്ങള്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവിടേക്കുതന്നെ നോക്കിയിരിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തി. സീറ്റിന്റെ മറുവശത്തേക്ക് മാറിയിരുന്നപ്പോള്‍ വലത് വശത്തെ കണ്ണാടിയിലൂടെ അയാള്‍ നോക്കുകയായിരുന്നു. പിന്നെ കണ്ണാടിയില്‍ എന്നെ കാണാത്തവിധം ഞാന്‍ നീങ്ങിയിരുന്നു.പക്ഷെ എന്നിട്ടും അയാള്‍ പിന്മാറിയില്ല. അപ്പോള്‍ ഊബര്‍ ആപ്പില്‍ കണ്ട നമ്ബറില്‍ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ആപ്പിലെ തകരാറുകാരണം കമ്ബനിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല.

അതുകൊണ്ട് രാത്രി ഇക്കാര്യം വിവരിച്ച്‌ ട്വീറ്റ് കുറിച്ചു. അത് വൈറലായപ്പോള്‍ ഡല്‍ഹി വനിത കമ്മിഷന്‍ ഇടപെട്ടു. കമ്മിഷനില്‍ ഞാന്‍ പരാതിയും നല്‍കി. അതുകഴിഞ്ഞാണ് ഞാന്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്‌തത്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും നാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവം നടന്നത് പകല്‍ സമയത്തായതിനാല്‍ എനിക്ക് നേരിടാന്‍ കഴിഞ്ഞു.

രാത്രിയിലാണ് ഇത് നടന്നതെങ്കിലോ? ആ സമയത്ത് ഊബര്‍ ആപ്പ് പ്രവര്‍ത്തിച്ചില്ല. ശരിയായ സംവിധാനം ഉണ്ടാകേണ്ടതാണ്. അവര്‍ എന്നെ തിരിച്ച്‌ ബന്ധപ്പെടണമായിരുന്നു. ഞാന്‍ പ്രതികരിച്ചതിന് ശേഷമാണ് കമ്ബനി എന്നെ ബന്ധപ്പെട്ടത്”, സംഭവം വിശദീകരിച്ച്‌ മാധ്യമപ്രവര്‍ത്തക കുറിച്ച ട്വീറ്റ്.

സംഭവത്തില്‍ ഊബര്‍ ഇന്ത്യയ്‌ക്കും ഡല്‍ഹി പൊലീസിനും ഡല്‍ഹി വനിത കമ്മിഷന്‍ നോട്ടിസ് നല്‍കി. “ഊബര്‍ ഓട്ടോയില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകയെ ഓട്ടോ ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഊബര്‍ ഇന്ത്യയ്‌ക്കും ഡല്‍ഹി പൊലീസിനും നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ഊബര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെ കുറിച്ച്‌ വിശദീകരണം നല്‍കാനും നിര്‍ദേശം നല്‍കി”, ഡല്‍ഹി വനിത കമ്മിഷന്‍ (ഡിസിബ്ല്യു) അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group