Home Featured ആറ്റുകാൽ പൊങ്കാല: അധിക സ്റ്റോപ്പും പ്രത്യക ട്രെയ്നുകളും അനുവദിച്ചു

ആറ്റുകാൽ പൊങ്കാല: അധിക സ്റ്റോപ്പും പ്രത്യക ട്രെയ്നുകളും അനുവദിച്ചു

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഏഴാം തിയതി അധിക ട്രെയിൻ സർവ്വീസുകൾ. നിലവിൽ സർവ്വീസുളള ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചതായും തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു.തിങ്കളും ചൊവ്വയും മൂന്ന് അൺ റിസേർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകളും അനുവദിക്കും. പൊങ്കാല ദിസവം രാവിലെ എറണാകുളത്ത് നിന്നുംപുലർച്ചെ 1.45ന് പുറപ്പെടുന്ന ട്രെയിൻ, അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് നിന്നും തിരിക്കുന്ന സർവ്വീസ്, തിരുവനന്തപുരം- നാഗർകോവിൽ ട്രെയിൻ എന്നിവയ്ക്കാണ് കൂടുതൽ സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ അനുവദിക്കുന്നത്.

മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിന് പരവൂർ, വർക്കല, കടയ്ക്കാവൂർ എന്നീ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. തിങ്കളാഴ്ചത്തെ മധുര തിരുവനന്തപുരം അമൃത എക്സ്പ്രസ് പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാവും. ഇതിന് പുറമെ മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിനും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിനും അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

സംശയരോഗം, ഭാര്യയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടത് 11 വര്‍ഷം; അഭിഭാഷകനായ ഭര്‍ത്താവ് അറസ്റ്റില്‍

തന്നെ ഉപേക്ഷിച്ചുപോകുമോയെന്നു സംശയത്തെത്തുടര്‍ന്ന്, ഭാര്യയെ 11 വര്‍ഷത്തോളം ഇരുട്ടുമുറിയിലിട്ടു പൂട്ടിയ അഭിഭാഷകന്‍ അറസ്റ്റിലായി.ആന്ധ്രപ്രദേശിലെ വിജയനഗരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുട്ടുമുറിയില്‍ അടച്ചിട്ടിരുന്ന 35കാരിയെ ഒടുവില്‍ പൊലീസ് എത്തിയാണ് രക്ഷിച്ചത്. വിജയനഗരം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ മധുസൂദനന്‍ ഗോദാവരിയും അനന്തപൂര്‍ സ്വദേശിനി സായ് സുപ്രിയയും 2008ലാണു വിവാഹിതരായത്. ബെംഗളുരുവിലായിരുന്ന കുടുംബം 2011ല്‍ആണ് വിജയനഗരത്ത് തിരിച്ചെത്തിയത്.ഇതിനു ശേഷമാണ് മധുസൂദനില്‍ ഭാര്യയെക്കുറിച്ച്‌ സംശയമുണ്ടാകുന്നത്.

ഇതോടെ ഭാര്യയെ മറ്റുള്ളവരോടു സംസാരിക്കാനോ, വീടിനു പുറത്തിറങ്ങാനോ ഇയാള്‍ അനുവദിച്ചിരുന്നില്ല. മൂന്നുകുട്ടികളുടെ അമ്മ കൂടിയായ സുപ്രിയയെ മധുസൂദനന്‍ പുറത്തുപോകുന്ന സമയത്തെല്ലാം ഇരുട്ടു മുറിയിലാക്കി പുറത്തുനിന്നു പൂട്ടും. സ്വന്തം മാതാപിതാക്കളെ പോലും കാണാന്‍ ഭാര്യയെ ഇയാള്‍ അനുവദിച്ചിരുന്നില്ല.ഒടുവില്‍ സഹികെട്ട് സുപ്രിയ 2019ല്‍ പൊലിസിന്റെ ദിശ ഹെല്‍പ് ലൈനില്‍ പരാതി നല്‍കി. എന്നാല്‍ ഇനി ആവര്‍ത്തിക്കില്ലെന്നു മധുസൂദനന്‍ ഉറപ്പുനല്‍കിയതോടെ അന്നു കേസ് പിന്‍വലിക്കുകയായിരുന്നു.

പക്ഷേ മകളെ കാണാന്‍ തുടര്‍ന്നും സുപ്രിയയുടെ മാതാപിതക്കളെ ഇയാള്‍ അനുവദിച്ചില്ല. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോള്‍ ഗേറ്റിനു മുന്നില്‍ തടഞ്ഞുനിര്‍ത്തിയോതടെ ഇവര്‍ പൊലീസിനെ സമീപിച്ചു. പൊലീസെത്തിയപ്പോള്‍ സേര്‍ച്ച്‌ വാറന്റ് വേണെമെന്നായി മധുസൂദനന്‍. തുടര്‍ന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുമായെത്തിയാണ് സുപ്രിയയെ പൊലീസ് മോചിപ്പിച്ചത്. മതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group