ബെംഗളൂരു : പൊതുസ്ഥലത്ത് പുകവലിക്കുന്നതും നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും ഇനിമുതൽ പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.പരാതികൾ രേഖപ്പെടുത്താനുള്ള സംസ്ഥാന പുകയിലവിരുദ്ധ സെല്ലിന്റെ ‘സ്റ്റോപ്പ് ടുബാക്കോ’ ആപ്പ് പ്രവർത്തനം തുടങ്ങി. പുകയില ഉപഭോഗം കുറയ്ക്കുന്നതിന് നടപ്പാക്കുന്ന’പുകയിലരഹിതമായപുതുതലമുറയ്ക്കുവേണ്ടി ഒരു ചുവടുവെപ്പ്’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായാണ് ആപ്പ് ഒരുക്കിയത്. നിലവിൽ പ്ലേസ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.
സ്ഥിരമായി ആളുകൾ കൂട്ടംചേർന്ന്പുകവലിക്കുന്ന പ്രദേശങ്ങൾ,വിദ്യാഭ്യാസ്ഥാപനങ്ങളുടെനൂറുമീറ്ററിനുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, പുകയില ഉത്പന്നങ്ങളുടെ അനധികൃതപരസ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാംഫോട്ടോസഹിതം പരാതികളറിയിക്കാനുള്ളസംവിധാനമാണ് ആപ്പിലുള്ളത്.ഫോട്ടോയിലെ സ്ഥലം തിരിച്ചറിയാൻ ജി.പി.എസ്. സംവിധാനവും ആപ്പിലുണ്ട്. പരാതിലഭിച്ചുകഴിഞ്ഞാൽ ആറുദിവസത്തിനുള്ളിൽ നടപടിസ്വീകരിക്കും. ഇതിനായി പ്രത്യേകസംഘം രൂപവത്കരിച്ചിട്ടുണ്ട്.
പരാതികളുയരുന്ന കടകളിൽനിന്ന് ആദ്യഘട്ടത്തിൽ പിഴയീടാക്കും. വീണ്ടും ഇതേ കുറ്റം ആവർത്തിക്കുകയാണെങ്കിൽ കട പൂട്ടാനുള്ള നടപടികൾ സ്വീകരിക്കും.സ്ഥിരമായി കൂട്ടംചേർന്ന് പുകവലിക്കുന്ന പ്രദേശങ്ങളിൽ പോലീസിന്റെ സഹായത്തോടെയായിരിക്കും പരിശോധന. നടപടിയെടുത്തശേഷം പരാതിക്കാരന് ഇതുസംബന്ധിച്ച വിവരം കൈമാറും. അതേസമയം പരാതിനൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ മറ്റാർക്കും കൈമാറില്ല.ആപ്പ് കൂടുതൽപേരിലേക്ക് എത്തിക്കാനുള്ള പ്രചാരണങ്ങൾ വരുംദിവസങ്ങളിൽ ശക്തമാക്കാനാണ് പുകയിലവിരുദ്ധസെല്ലിന്റെ തീരുമാനം.സ്കൂളുകളും കോളേജുകളും വനിതകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം.
ഷൂസില്‍ മഴവെള്ളം സംഭരിച്ച് കുടിക്കും, ഭക്ഷിക്കാന്‍ മണ്ണിര, ആമസോണ്‍ കാട്ടിനുള്ളില്‍ അകപ്പെട്ട് യുവാവ്
ലണ്ടന്‍. ആമസോണ്‍ കാട്ടിനുള്ളില്‍ കൂട്ടം തെറ്റിപ്പോയ ജൊനാഥന് അകോസ്റ്റ എന്ന ബൊളീവിയന്‍ യുവാവിന്റെ ജീവിതം സിനിമ കഥകളെ വെല്ലുന്നതാണ്.31 ദിവസം ജൊനാഥന് ജീവന് നിലനിര്‍ത്തിയത് മണ്ണിരയെ ഭക്ഷിച്ചും മഴവെള്ളം കുടിച്ചുമാണ്.ജനുവരി 25നായിരുന്നു ജൊനാഥനും സംഘവും ആമസോണ്‍ കാട് കാണാന്‍ ഇറങ്ങിയത്. എന്നാല്‍ കൂട്ടം തെറ്റിപ്പോയ ജൊനാഥന് ഉള്‍ക്കാട്ടില്‍ കുടുങ്ങുകയായിരുന്നു.
വന്യജീവികളെ എതിരിടേണ്ടി വന്നു. പഴങ്ങളും പൂക്കളും ഭക്ഷണമാക്കി പിന്നീട് മണ്ണിരയെ വരെ ഭക്ഷിക്കേണ്ടി വന്നുവെന്ന് ജൊനാഥന് പറഞ്ഞു. മഴ പെയ്യാന്‍ പ്രാര്‍ഥിച്ചു. ഷൂസില്‍ മഴവെള്ളം സംഭരിച്ചാണ് കുടിച്ചിരുന്നത്. ചില ദിവസങ്ങളില്‍ അദ്ദേഹത്തിന് മൂത്രം പോലും കുടിക്കേണ്ടി വന്നു. പുറത്തേക്കുള്ള വഴി കണ്ടെത്തുന്നതിനിടെ 300 മീറ്റര്‍ അകലെ കണ്ട ഒരു സംഘത്തെ അലറിവിളിച്ച് സഹായം അഭ്യര്‍ഥിച്ചു. കാട്ടില്‍ അകപ്പെട്ടുപോയ യുവാവിന്റെ കഥ ബിബിസിയാണ് പുറത്തെത്തിച്ചത്.
31 ദിവസം കൊണ്ട് ജൊനാഥന്റെ 17കിലോ ഭാരം കുറഞ്ഞു. നിര്‍ജലീകരണം സംഭവിച്ച് അവശനായ നിലയിലായിരുന്നു ജൊനാഥനെ സംഘം കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ജൊനാഥന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. കാലിന് ചെറിയ പരിക്കുണ്ട് എന്നാല്‍ അത്ര ഗുരുതരമല്ല. ജൊനാഥന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയാണെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.