ബെംഗളൂരു : വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപിയിലെ സ്മാരകത്തിനുമുകളിൽ കയറി നൃത്തംചെയ്ത് വീഡിയോചിത്രീകരിച്ച വിനോദസഞ്ചാരിയുടെ പേരിൽ പോലീസ് കേസെടുത്തു.ഹേമകൂട മലയിൽ നിന്ന്നൃത്തം ചെയ്തശേഷം സമീപത്തെ സ്മാരകത്തിനുമുകളിൽ വലിഞ്ഞു കയറുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.), ഹംപി വേൾഡ് ഹെറിറ്റേജ് ഏരിയാ മാനേജ്മെന്റ് അതോറിറ്റി എന്നിവയുടെ നിയമപ്രകാരം ഹംപിയിലെ സ്മാരകങ്ങളിൽ കയറുന്നത് കുറ്റകരമാണ്.വീഡിയോകണ്ടതോടെ വിജയനഗര ഡെപ്യൂട്ടി കമ്മിഷണർ ടി. വെങ്കടേഷ് സ്ഥലം സന്ദർശിച്ചു. യുവാവ് സ്മാരകത്തിൽ കയറിയതിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഹംപിയിലെ പുരന്ദര മണ്ഡപത്തിൽ വിദേശസഞ്ചാരികൾ മദ്യപിച്ചത് വിവാദമായിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ കൂടുതൽ ഗാർഡുമാരെ നിയമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കൊച്ചിയിലെ കുടിവെള്ള പ്രശ്നം ഗൗരവമുള്ളതെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചി നഗരത്തിലെ കുടിവെള്ള പ്രശ്നം ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി. ശുദ്ധജലക്ഷാമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും വാട്ടര്‍ അതോറിട്ടി അധികൃതര്‍ ഇത് ഗൗരവത്തിലെടുക്കണമെന്നും ജസ്റ്റിസ് ഷാജി.Loading …പി. ചാലി പറഞ്ഞു. മരട് നഗരസഭയിലെ ജലക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നെട്ടൂര്‍ സ്വദേശി ഇ.എന്‍. നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ വാക്കാല്‍ പരമാര്‍ശം.
മരട് നഗരസഭയില്‍ ജലക്ഷാമം രൂക്ഷമാണെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളോടു വിശദീകരണം തേടി ഹൈക്കോടതി ഹര്‍ജി മാര്‍ച്ച് രണ്ടിലേയ്ക്ക് മാറ്റി.മരട് നഗരസഭയിലെ ഒന്നു മുതല്‍ 33 വരെയുള്ള ഡിവിഷനുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഫെബ്രുവരി 18 മുതല്‍ ജലക്ഷാമം രൂക്ഷമാണെന്നു മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്.
എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ മരട് ഡിവിഷനിലെ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ജലക്ഷാമം പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ മേഖലയിലെ ജനകീയ സമിതിയുടെ ചെയര്‍മാനെന്ന നിലയില്‍ ഹര്‍ജിക്കാരന്‍ ഫെബ്രുവരി 25 നു മരട് നഗരസഭാ സെക്രട്ടറിക്കും എറണാകുളം ജില്ലാ കളക്ടര്‍ക്കുമടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ആവശ്യം.