Home Featured പേ എം.എല്‍.എ’ പോസ്റ്റര്‍; കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അറസ്റ്റില്‍

പേ എം.എല്‍.എ’ പോസ്റ്റര്‍; കര്‍ണാടകയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ തുമകുരുവില്‍ പേ എം.എല്‍.എ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തുമകുരു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഹുലികുണ്ട അറസ്റ്റില്‍.ബി.ജെ.പി എം.എല്‍.എ ജിബി ജ്യോതിഗണേഷിന്റെ മുഖചിത്രവും ക്യു.ആര്‍ കോഡും സഹിതമുള്ള പോസ്റ്ററുകള്‍ ശനിയാഴ്ചയാണ് തെരുവുകളില്‍ പ്രത്യക്ഷപ്പെട്ടത്.എം.എല്‍.എയുടെ ചിത്രത്തിനോടൊപ്പം നിങ്ങളുടെ ഏതെങ്കിലുമൊരു ആവശ്യം പൂര്‍ത്തീകരിച്ച്‌ തരണമെങ്കില്‍ പണം തരൂ എന്ന കുറിപ്പും പോസ്റ്ററിലുണ്ട്.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മുഖമുള്ള പേ സി.എം പോസ്റ്ററുകള്‍ ബംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.ബി.ജെ.പി സര്‍ക്കാര്‍ എല്ലാ പൊതുപ്രവര്‍ത്തനങ്ങള്‍ക്കും 40 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് പേ സി.എം പ്രചാരണം നടത്തിയത്.

പണം നല്‍കിയാല്‍ കുട്ടികളുമായി ലൈവ് സെക്സ് ഷോ; ഇരയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈലില്‍ മാല്‍വെയറുകള്‍: ഓപറേഷന്‍ പി-ഹണ്ടില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ട് കേരള പൊലീസ് നടത്തിയ ‘ഓപറേഷന്‍ പി-ഹണ്ട് 23.1’ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.പണം നല്‍കുന്നവര്‍ക്ക് കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ലൈവായി കാണിക്കുന്നതുള്‍പ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച്‌ നടക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ പൊലീസ് സംഘം ശേഖരിച്ചു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ഡോം ഐ.ജി പി. പ്രകാശ് അറിയിച്ചു.കുട്ടികള്‍ അടക്കമുള്ള ഇരകളുടെ മൊബൈലിലും ടാബുകളിലും മറ്റ് ഉപകരണങ്ങളിലും അവരറിയാതെ വെബ്കാമറ പ്രവര്‍ത്തിപ്പിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതായും അന്വേഷണസംഘം കണ്ടെത്തി.

ഇത്തരത്തില്‍ ശേഖരിച്ച ദൃശ്യങ്ങള്‍ വാട്ട്‌സ്‌ആപ്പിലും ടെലിഗ്രാമിലും പ്രവര്‍ത്തിക്കുന്ന പോണ്‍ ഗ്രൂപ്പുകള്‍ വഴിയാണ് വില്‍പന നടത്തുന്നത്.കുട്ടികള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന്റെ സൈബര്‍ഡോമിന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഇ (കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്‍പ്ലോയിറ്റേഷന്‍) ടീമാണ് ഓപറേഷന്‍ പി ഹണ്ട് നടത്തുന്നത്. കേസുകളുടെയും വെര്‍ച്വല്‍ ട്രെന്‍ഡുകളുടെയും വിശകലനത്തില്‍ കോവിഡ് കാലംമുതല്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ കൈമാറുന്ന വാട്ട്‌സ്‌ആപ്, ടെലഗ്രാം ഗ്രൂപ്പുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായും ഇവര്‍ കണ്ടെത്തി.

അതിനിടെ, പൊലീസ് നടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ വിഡിയോകള്‍ കണ്ട ശേഷം പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ ഡിലീറ്റ് ചെയ്യുന്നതായി പൊലീസ് പറഞ്ഞു. മൂന്ന് ദിവസം കൂടുമ്ബോള്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുന്നുമുണ്ട്.പി-ഹണ്ട് 23.1 എന്ന് പേരിട്ട് ഇന്നലെയാണ് സംസ്ഥാനവ്യാപക റെയ്ഡ് നടത്തിയത്.ഇത്തരത്തിലുള്ള 10ാമത്തെ പരിശോധനയാണിത്. സംസ്ഥാനത്തുടനീളം 858 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് രഹസ്യ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തത്. തുടര്‍ന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച്‌ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കീഴിലുള്ള ടീമുകള്‍, സൈബര്‍ സെല്‍ അംഗങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, വനിതാ പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

റെയ്ഡില്‍ 12 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ ഐ.ടി മേഖലയിലടക്കം ജോലി ചെയ്യുന്ന ഉയര്‍ന്ന പ്രഫഷനലുകളാണെന്ന് പൊലീസ് അറിയിച്ചു. 5 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.ആകെ 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കമ്ബ്യൂട്ടറുകള്‍ തുടങ്ങി 270 ഉപകരണങ്ങള്‍ വിവിധ സ്ഥലങ്ങളില്‍നിന്നായി പിടിച്ചെടുത്തു.വിഡിയോകളും ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും എന്‍ക്രിപ്റ്റ് ചെയ്ത ഹാന്‍ഡിലുകളാണ് സംഘം ഉപയോഗിക്കുന്നത്.

കുട്ടികളെ ലൈംഗികാവശ്യത്തിന് കടത്തുന്നതായും സംശയമുണ്ടെന്ന് പിടിച്ചെടുത്ത ഉപകരണങ്ങളിലെ നിരവധി ചാറ്റുകള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു.ഈ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച മറ്റുള്ളവരുടെ വിശദാംശങ്ങളും ശേഖരിച്ചുവരികയാണ്.റാക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികള്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ല. കുട്ടികളുടെ ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ ചിത്രങ്ങളോ കാണുകയോ വിതരണം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് 5 വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

കുറ്റവാളികളില്‍ ചിലര്‍ ചികിത്സ ആവശ്യമുള്ള മാനസിക വൈകല്യമുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ, കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവരും കൂട്ടത്തിലുണ്ട്.കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഏതെങ്കിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ കുറിച്ചോ ആളുകളെ കുറിച്ചോ വിവരം ലഭിച്ചാല്‍ സിസിഎസ്‌ഇ, സൈബര്‍ഡോം, സൈബര്‍ സെല്‍ എന്നിവരെ വിവരം അറിയിക്കണമെന്ന് സൈബര്‍ഡോം ഐ.ജി പി. പ്രകാശ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group