പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും നിര്‍മ്മാതാവുമായ കാലടി ജയന്(72) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.അർത്ഥം, മഴവിൽക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, ജാഗ്രത, കളിക്കളം, ചെറിയ ലോകവും വലിയ മനുഷ്യരും, വ്യൂഹം, ഏകലവ്യൻ, ജനം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സീരിയൽ നിർമ്മാതാവുമായിരുന്നു.അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിച്ചു. പത്തിലധികം സീരിയലുകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി ബംഗളൂരുവില്‍ പിടിയില്‍
പത്തനംതിട്ട: സംശയരോഗത്തെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന യുവതിയെ തലയ്ക്കടിച്ചു കൊലപെടുത്തിയേ കേസില്‍ പ്രതി പിടിയില്‍.തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവാണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. പൂഴിക്കാട് തച്ചിരേത്ത് പടി ലക്ഷ്മി നിലയത്തില്‍ വാടകക്ക് താമസിക്കുന്ന മുളക്കുഴ സ്വദേശിനി സജിത(42)യെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട നലിയില്‍ കണ്ടെത്തിയിരുന്നു.ഭര്‍ത്താവുമായി അകന്നുകഴിഞ്ഞിരുന്ന സജിതയും ഷൈജുവും ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്.
തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി പന്തളത്തെ വാടകവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഷൈജുവിനൊപ്പം താമസിച്ചിരുന്ന സജിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മരക്കഷണം കൊണ്ട് യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഷൈജു സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ സ്ഥലത്തെത്തിയപ്പോള്‍ സജിതയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലിയലാണ് കണ്ടെത്.
ഇതിനിടെ ഷൈജു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞ ഇയാളെ മൊബൈല്‍ ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സജിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്.സജിതയുമായി വാക്കേറ്റമുണ്ടാകുകയും മരക്കഷണം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.
സജിതയ്ക്ക് 19 വയസുള്ള മകനുണ്ട്. ഷൈജുവും സജിതയും നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.