Home Featured മംഗളൂരു: പയസ്വിനി പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

മംഗളൂരു: പയസ്വിനി പുഴയില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

മംഗളൂരു: പയസ്വിനി പുഴയില്‍ നീന്താനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. പുത്തൂര്‍ അരിയടുക്ക ദെര്‍ള നാരായണ പട്ടാളിയുടെ മകന്‍ ജിതേഷ് (19), അംബത്തെ മൂലയിലെ കൃഷ്ണ നായ്കയുടെ മകന്‍ പ്രവീണ്‍ (19) എന്നിവരാണ് മരിച്ചത്.ജിതേഷിനും പ്രവീണിനും പുറമെ സന്തോഷ് അമ്പാട്ടെമൂല, സത്യാനന്ദ ചന്തു കുഡ്‌ലു, യുവരാജ അമ്പാട്ടെമൂല, നിതീഷ് ബല്ലിക്കാന എന്നിവരടക്കം ആറ് യുവാക്കളാണ് കുളിക്കാനായി എത്തിയത്.

ഓടാബായിയിലെ തൂക്കുപാലത്തിന് സമീപത്തെ ബന്ധുവിന്റെ വീട്ടിലെത്തിയ ഇവർ പിന്നീട് പയസ്വിനി പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ആദ്യം ഒരാൾ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമനും മുങ്ങിമരിച്ചത്. യുവാക്കളുടെ മൃതദേഹങ്ങൾ പ്രദേശവാസികളാണ് കരയ്ക്കെത്തിച്ചത്. യുവാക്കളെല്ലാം പുല്ല് നീക്കം ചെയ്യുന്ന തൊഴിലാളികളാണ്. സുള്ള്യ പൊലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു

കോള്‍ ചെയ്യാന്‍ ആരെങ്കിലും ഫോണ്‍ ചോദിച്ചാല്‍ സൂക്ഷിക്കുക

മനാമ: ‘മൊബൈല്‍ ഫോണ്‍ ഒന്ന് തരുമോ, അത്യാവശ്യമായി ഒരു കോള്‍ ചെയ്യാനാണ്’ എന്നുപറഞ്ഞ് ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ സൂക്ഷിക്കുക; വലിയൊരു തട്ടിപ്പിനുള്ള കെണിയൊരുക്കലായിരിക്കും അത്.കഴിഞ്ഞദിവസം ചില മലയാളികള്‍ക്കുണ്ടായ അനുഭവമാണ് പുതിയതരം തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്. വിദേശിയായ ഒരാള്‍ ഇവരെ സമീപിച്ച്‌ മൊബൈല്‍ ഫോണ്‍ ചോദിച്ചു. അത്യാവശ്യമായി ഒരു കോള്‍ ചെയ്യാനാണെന്ന് പറഞ്ഞാണ് ഫോണ്‍ ആവശ്യപ്പെട്ടത്.

മറ്റൊന്നും ചിന്തിക്കാതെ ഇവര്‍ ഫോണ്‍ നല്‍കുകയും ചെയ്തു.എന്നാല്‍, കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് സംശയം തോന്നിയതിനാല്‍ അയാള്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോള്‍ തന്നെ തിരിച്ചുവാങ്ങി. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു ഒ.ടി.പി നമ്ബര്‍ വന്നുകിടക്കുന്നതുകണ്ടു. തട്ടിപ്പുകാരന്‍ ഫോണില്‍ വിളിക്കുമ്ബോള്‍ മറുഭാഗത്തുള്ളയാള്‍ നമ്ബര്‍ മനസ്സിലാക്കി ഓണ്‍ലൈന്‍ ഇടപാട് നടത്തുകയും ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്ബര്‍ വിളിക്കുന്നയാള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന തട്ടിപ്പിനുള്ള ശ്രമമാണ് അവസാനനിമിഷം പൊളിഞ്ഞത്.

സഹതാപം പിടിച്ചുപറ്റുന്നരീതിയില്‍ ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും ആരെയെങ്കിലും കെണിയില്‍പെടുത്താന്‍ ശ്രമിക്കുന്നുണ്ടാകും.ഓരോരുത്തരും ജാഗ്രത പാലിക്കുക എന്നത് മാത്രമാണ് അബദ്ധത്തില്‍ ചാടാതിരിക്കാനുള്ള വഴി.

You may also like

error: Content is protected !!
Join Our WhatsApp Group