അങ്ങേയറ്റം സങ്കടം നിറഞ്ഞ വാര്‍ത്തകളാണ് സിറിയയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ ഇതിനകം 5000ലധികം ആളുകളാണ് മരിച്ചുവീണത്. അതിനിടയില്‍ ചെറുതെങ്കിലും ആശ്വാസം പകരുന്ന വാര്‍ത്തകളും ദുരന്തമേഖലയില്‍നിന്നും പുറത്തുവരുന്നുണ്ട്.
സിറിയയിലെ അലപ്പോയില്‍നിന്നാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഭൂകമ്ബത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഒരു ഗര്‍ഭിണി പ്രസവിച്ചു. പക്ഷേ, അധികം വൈകാതെ അവര്‍ മരണത്തിന് കീഴടങ്ങി. ജനിച്ച ആണ്‍കുഞ്ഞ് രക്ഷപെടുകയും ചെയ്തു. റെസ്ക്യൂ സംഘം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍നിന്നും നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപത്തുനിന്ന് വാങ്ങിയ ഐസ്ക്രീമില്‍ ചത്ത തവള, മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍; കടയുടമ അറസ്റ്റില്‍
ചെന്നൈ: ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസ്‌ക്രീമില്‍ തവള ഉണ്ടായിരുന്നെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
കോവളന്‍ നഗറില്‍ താമസിക്കുന്ന അന്‍പുസെല്‍വത്തിന്റെയും ജാനകിശ്രീയുടെയും മക്കളായ മിതശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), ധരണി (നാല്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേസില്‍ കടയുടമ ദുരൈരാജി (60)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.
തൈപ്പൂയ്യ ഉത്സവത്തോടനുബന്ധിച്ച് മുരുകന്‍ ക്ഷേത്രത്തിലെത്തിയതായിരുന്നു ജാനകിശ്രീയും മക്കളും. ഇതിനിടയില്‍ ദുരൈരാജിയുടെ കടയില്‍ നിന്ന് മക്കള്‍ക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തു. ഇതു കുറച്ച് കഴിച്ചയുടന്‍ കുട്ടികള്‍ ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഐസ്‌ക്രീം പരിശോധിച്ചപ്പോഴാണ് തവള ചത്തുകിടക്കുന്നത് കണ്ടത്.