തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ ചികിത്സക്കായി വീണ്ടും ബംഗളൂരുവിലേക്ക് കൊണ്ടുപോയേക്കും.ന്യൂമോണിയയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ചാണ്ടി ഉമ്മനെ ഫോണില്‍ വിളിച്ച് ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചിരുന്നു.
അതേസമയം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്കാന് കുടുംബാംഗങ്ങള്‍ക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരന് അലക്സ് വി. ചാണ്ടിയുടെ മകന് അജയ് അലക്സ് രംഗത്തെത്തി.ഉമ്മന്‍ ചാണ്ടിയുടെ ജീവന് അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായെത്തിയത്. പരാതിയില്‍നിന്ന് പിന്മാറില്ലെന്നും ഡോക്ടര്‍മാരുടെ പാനല്‍ രൂപവല്‍കരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നല്‍കണമെന്നാണ് അജയ് അലക്സ് പറയുന്നു.
വിവാഹ മോചിതയായാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈകോടതി
വിവാഹ മോചിതയായാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈകോടതി.വിവാഹ മോചിതയായ ഭാര്യക്ക് പൊലീസ് കോണ്‍സ്റ്റബ്ള്‍ പ്രതിമാസം ആറായിരം രൂപ ജീവനാംശം നല്‍കണമെന്ന സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ചാണ് ഹൈകോടതി സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്.2013 മേയിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍, തര്‍ക്കത്തെ തുടര്‍ന്ന് ജൂലൈ മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി.
പിന്നീട് വിവാഹമോചനം നടത്തി. വിവാഹമോചന നടപടിക്രമങ്ങള്‍ക്കിടെ യുവതി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജീവനാംശം തേടി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.എന്നാല്‍, കുടുംബകോടതി ഹരജി തള്ളി. ഇതേ തുടര്‍ന്നാണ് ഇവര്‍ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. വിവാഹബന്ധം നിലവിലില്ലാത്തതിനാല്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നല്കാന് തനിക്ക് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷന്‍സ് കോടതി വിധിക്കെതിരെ ഹരജിക്കാരന് ഹൈകോടതിയെ സമീപിച്ചത്.