ബെംഗളൂരു: മോഡലും നടിയും സാമൂഹിക പ്രവർത്തകയുമായ പൂജാ രമേഷ് ആംആദ്മി പാർട്ടിയിൽ ചേർന്നു. ബെംഗളൂരുവിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് പൃഥി റെഡ്ഡി ഔദ്യോഗികമായി അംഗത്വം നൽകി.നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ റാരിലെ എ.എ.പി. സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
അഴിമതി നിരഞ്ജ രാഷ്ട്രീയത്തിലെ ഏക പ്രതീക്ഷയാണ് ആംആദ്മി പാർട്ടി എന്നും അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒപ്പം ചേരുകയെന്ന ലക്ഷ്യവുമായാണ് പാർട്ടിയിൽ ചേരാനുള്ള തീരുമാനമെടുത്തതെന്നും പൂജാ രമേഷ് പറഞ്ഞു.2021-ൽ നടന്ന മിസ് ഇന്ത്യ മത്സരത്തിൽ പൂജാ രമേഷ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചെയ്ത് പങ്കെടുത്തിരുന്നു
പെണ്ണുകാണല്‍ ചടങ്ങില്‍ ഇളയ മകളെ കാണിച്ചു നല്‍കി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കള്‍; ആത്മഹത്യ ഭീഷണി
ലഖ്‌നൗ: പെണ്ണുകാണലിന് ഇളയ മകളെ കാണിച്ചുനല്‍കിയ ശേഷം മൂത്ത മകളെ വിവാഹം ചെയ്തു നല്‍കിയെന്ന പരാതിയുമായി വരന്റെ ബന്ധുക്കള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് വിവാഹത്തട്ടിപ്പ് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മുഖം വെളിപ്പെടുത്തുന്ന ചടങ്ങിനിടെ പെണ്‍കുട്ടിയുടെ മുഖത്തെ മൂടുപടം ഉയര്‍ത്തിയപ്പോഴാണ് കാര്യങ്ങള്‍ ബോധ്യമായതെന്നും വരന്റെ വീട്ടുകാര്‍ പറയുന്നു.ഇക്കാര്യത്തില്‍ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് വരന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയെയാണ് വിവവാഹം ചെയ്തതെന്ന് ബോധ്യമായതോടെ വരന്റെ വീട്ടുകാര്‍ വധുവിനെ അവളുടെ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
സംഭാല്‍ ജില്ലയിലെ ഹസ്രത് നഗര്‍ ഗര്‍ഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടൗലി ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഗ്രാമത്തിലെ കതാമസക്കാരനായ ദല്‍ചന്ദ് ജനുവരി 26 ന് കൈലാദേവി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ഇവിടെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ തല മൂടുപടം ഉപയോഗിച്ച് മൂടുന്ന പതിവുണ്ട്. പരമ്ബരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. വധൂവരന്മാര്‍ ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കുകയും ഏഴു ജന്മം ഒരുമിച്ചായിരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് വരന്‍ വധുവുമായി സ്വന്തം ഗ്രാമമായ കടൗലിയിലെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടില്‍ പുതിയ മരുമകള്‍ വന്നതിനു ശേഷമുള്ള മുഖം കാണിക്കുന്ന ചടങ്ങ് ആരംഭിച്ചു. ഇതിനായി വന്റെ ബന്ധുക്കളായ സ്ത്രീകള്‍ വധുവിന്റെ മുടുപടം ഉയര്‍ത്തിയപ്പോഴാണ് പെണ്‍കുട്ടി മാറിപ്പോയെന്ന് മനസ്സിലാക്കിയത്.തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ പെണ്ണുകണ്ട പെണ്‍കുട്ടിക്കു പകരം അവളുടെ മുത്ത സഹോദരിയേയയാണ് വരന്‍ വിവാഹം ചെയ്തതതെന്ന് കണ്ടെത്തി. ഇക്കാര്യം ഗ്രാമത്തില്‍ പാട്ടായതോടെ വരന്റെ വീട്ടുകാര്‍ വധുവിനെ സ്വഗൃഹത്തിലേക്ക് തിരിച്ചയച്ചു. ഇതുസംബന്ധിച്ച് ഇരുവീട്ടുകാരും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിരുന്നു.
പ്രശ്‌നം രൂക്ഷമായതോടെ വരന്റെയും വധുവിന്റെയും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ പഞ്ചായത്ത് കൂടി. വിവാഹം കഴിക്കുന്നതിനായി തങ്ങളോട് സ്ത്രീധനം ആവശ്യപ്പെട്ടതായി പെണ്‍വീട്ടുകാര്‍ ആരോപണം ഉന്നയിച്ചു. അതേസമയം മാനസിക പ്രശ്‌നമുള്ള പെണ്‍കുട്ടിയെ അവളുടെ അനുജത്തിയെ കാണിച്ച് തങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്ന് വരന്റ വീട്ടുകാരും ആരോപിച്ചു. ജനുവരി 26 മുതല്‍ ഇക്കാര്യത്തില്‍ തുടര്‍ച്ചയായി പഞ്ചായത്തുകള്‍ നടന്നുവരുന്നുണ്ട്. പക്ഷേ പ്രശ്‌നത്തില്‍ ഇതുവരെ തീരുമാനമായില്ല. തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് വരനായ ദല്‍ചന്ദ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.