Home Featured കണ്ണൂരിൽ പള്ളിയില്‍ കയറി വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ച്‌ കവര്‍ന്നു; കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കനെ തേടി പൊലീസ്.

കണ്ണൂരിൽ പള്ളിയില്‍ കയറി വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ച്‌ കവര്‍ന്നു; കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കനെ തേടി പൊലീസ്.

പയ്യന്നൂര്‍: പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ വ്യാപാരിയുടെ റാഡോ വാച്ച്‌ കവര്‍ന്നു. പയ്യന്നൂര്‍ ടൗണിലെ വ്യാപാരിയുടെ അരലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചാണ് നഷ്ടമായത്. പയ്യന്നൂര്‍ ടൗണില്‍ മൊബൈല്‍ ഷോപ്പു നടത്തുന്ന തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല സ്വദേശി വി.കെ.പി അഷ്റഫിന്റെ വാച്ചാണ് കവര്‍ന്നത്.ഇക്കഴിഞ്ഞ 18ന് പയ്യന്നൂര്‍ ടൗണിലെ ജുമാമസ്ജിദില്‍ വൈകുന്നേരം നിസ്‌കാരത്തിനെത്തി ദേഹശുദ്ധി വരുത്തുന്നതിനിടെ കൈയിലെ വാച്ച്‌ അഴിച്ചു വാട്ടര്‍ ടാപ്പിന്റെ സമീപത്തു വച്ചതായിരുന്നു.

അംഗശുദ്ധി വരുത്തി വാച്ച്‌ എടുക്കാന്‍ വരുന്നതിനിടെ നിമിഷങ്ങള്‍ക്കുള്ളില്‍ വാച്ചുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നും മധ്യവയസ്‌കനായ ഒരാള്‍ റാഡോ വാച്ചെടുത്തു കടന്നുകളയുന്നതായി ദൃശ്യത്തില്‍ നിന്നും വ്യക്തമായതോടെ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ പള്ളികള്‍ കേന്ദ്രീകരിച്ചു വിശ്വാസികളുടെ വിലപിടിപ്പുള്ള വാച്ചുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചു മംഗ്ളൂരിലും മറ്റും വില്‍പന നടത്തുന്ന കര്‍ണാടക സ്വദേശിയുടെ ദൃശ്യമാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഇയാള്‍ക്കെതിരെ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയതിന് കാസര്‍കോട് ജില്ലയിലും നിരവധി കേസുകളുണ്ടെന്ന് പൊലിസ് അറിയിച്ചു.

ഒരു കിലോമീറ്ററിന് രണ്ട് രൂപ വരെ; മൈസൂരു-ബെംഗളൂരു പത്ത് വരി പാതയില്‍ അടുത്ത മാസം മുതല്‍ ടോള്‍

ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയില്‍ ആദ്യഘട്ട ടോള്‍ പിരിക്കല്‍ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും.ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ആദ്യം ടോള്‍ ഈടാക്കുക. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോള്‍ പിരിവ് ഏര്‍പ്പെടുത്തുക. ടോള്‍ പിരിവ് തുടങ്ങുന്ന വിവരം മൈസൂരു എം.പി. പ്രതാപസിംഹയാണ് തിങ്കളാഴ്ച അറിയിച്ചത്.ആകെ മൂന്ന് ടോള്‍ ബൂത്തുകളാണ് പാതയിലുള്ളത്. എന്നാല്‍, രണ്ട് ടോള്‍ ബൂത്തുകളില്‍നിന്നാണ് ടോള്‍ പിരിക്കുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.

മൈസൂരു-നിദാഘട്ട ഭാഗത്ത് ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ആദ്യത്തെ ടോള്‍ ബൂത്ത്. ബെംഗളൂരു-നിദാഘട്ട ഭാഗത്ത് ബിഡദിക്ക് സമീപത്തെ കനിമിനികെയിലാണ്രണ്ടാമത്തെയും മൂന്നാമത്തെയും ടോള്‍ ബൂത്തുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഓരോ ടോള്‍ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും. അത്യാധുനിക ടോള്‍ പിരിവ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും. അതേസമയം, ടോള്‍ നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

ആകെ പദ്ധതിച്ചെലവും പ്രതിദിനമുള്ള വാഹനങ്ങളുടെ എണ്ണവും കണക്കാക്കിയശേഷമേ ടോള്‍ നിരക്ക് തീരുമാനിക്കൂവെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ പറഞ്ഞു.ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം ഒരുകിലോമീറ്ററിന് ശരാശരി ഒന്നര മുതല്‍ രണ്ടുരൂപ വരെയാണ് ടോള്‍ നിരക്ക്. കൂടാതെ പാതയിലെ വരികള്‍, പാലങ്ങള്‍, അടിപ്പാതകള്‍ എന്നിവയുടെ എണ്ണവും ടോള്‍ നിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒമ്ബത് വലിയ പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍, 64 അടിപ്പാതകള്‍, 11 മേല്‍പാതകള്‍, അഞ്ച് ബൈപ്പാസുകള്‍ എന്നിവയാണ് പാതയിലുള്ളത്

You may also like

error: Content is protected !!
Join Our WhatsApp Group