Home covid19 കോവിഡ് : ഇന്ത്യയില്‍ ദിവസം ലക്ഷം രോ​ഗികള്‍ അകലെയല്ല

കോവിഡ് : ഇന്ത്യയില്‍ ദിവസം ലക്ഷം രോ​ഗികള്‍ അകലെയല്ല

by admin

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും തീവ്രം ഇന്ത്യയില്. ആദ്യമായി ഒറ്റദിവസത്തെ രോ​ഗികള് 90,000 കടന്നു. 24 മണിക്കൂറില് 90632 രോ​ഗികള്, 1065മരണം. രോ​ഗികളില് മുന്നിലുള്ള അമേരിക്കയില് ഒറ്റദിവസം സ്ഥിരീകരിച്ച രോ​ഗികളുടെ ഏറ്റവും ഉയര്ന്ന സംഖ്യ 78619. രോ​ഗികളുടെ എണ്ണത്തില് ശനിയാഴ്ച ഇന്ത്യ ബ്രസീലിനെ മറികടന്നു. ബ്രിസീലില് ഒറ്റദിവസത്തെ ഏറ്റവും ഉയര്ന്ന എണ്ണം 70869 മാത്രം. ദിവസം ലക്ഷം രോ​ഗികളാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.

മഹാരാഷ്ട്രയില്‍ ശനിയാഴ്ച ഇരുപതിനായിരത്തിലേറെ രോ​ഗികള്. ആന്ധ്രയില്‍ ഇപ്പോള് ദിവസം ഇരുപതിനായിരത്തിലധികം രോ​ഗികള്. കര്‍ണാടകയില്‍ ദിവസം പതിനായിരത്തോളം രോ​ഗികള്. ഡല്‍ഹിയിലെ 11 ജില്ലയിലും മഹാരാഷ്ട്രയിലെ 17 ജില്ലയിലും ബംഗാളിലെ നാല് ജില്ലയിലും ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ ജില്ലയിലും പുതുശ്ശേരിയിലും നിലവില്‍ കോവിഡ് സ്ഥിതി അതിരൂക്ഷം.

ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച് നൽകും: ഡിജിസിഎ

സെപ്തംബര്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളില്‍ 4.23 ലക്ഷം രോ​ഗികള് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 5267 മരണം. ശനിയാഴ്ച യുഎസില്‍ രോ​ഗികള്‍ 42095 ഉം മരണം 707 ഉം ആണ്. ബ്രസീലില്‍ രോ​ഗികള് 31199 ഉം മരണം 646 ഉം. കോവിഡ് മരണങ്ങളില്‍ നിലവില്‍ മൂന്നാമതാണ് ഇന്ത്യ. 24 മണിക്കൂറില്‍ 73642 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 31.80 ലക്ഷം. ചികിത്സയിലുള്ളവരുടെ എണ്ണം 8.63 ലക്ഷം. 24 മണിക്കൂറില്‍ 10.93 ലക്ഷം പരിശോധനകള്‍ നടത്തി.

കർണാടകയിൽ ഇന്ന് രോഗം ബാധിച്ചവരെക്കാൾ കൂടുതൽ രോഗമുക്തി നേടിയവർ , വിശദമായ വിവരങ്ങൾ

കര്‍ണാടകയില്‍ തൊഴില്‍മന്ത്രിക്ക് കോവിഡ് കര്‍ണാടക തൊഴില്‍മന്ത്രി എ ശിവറാം ഹെബ്ബറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, വനംമന്ത്രി ആനന്ദ് സിങ്, ടൂറിസംമന്ത്രി സി ടി രവി, ആരോഗ്യമന്ത്രി ശ്രീരാമലു, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാര്‍ എന്നിവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ ബംഗളൂരുവില് കോവിഡ് ഭേദമായ യുവതിക്ക് ഒരു മാസത്തിനുള്ളില് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ ദീപേന്ദ്രര്‍ ഹുഡയ്ക്ക് രോഗം ബാധിച്ചു. കോവിഡ് ബാധിച്ചെന്നും കൂടുതല്‍ പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താനുമായി സമ്ബര്‍ക്കത്തിലായവര്‍ സ്വയംനിരീക്ഷണത്തില്‍ പോകാനും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യയുടെ കൊവിഡ് വാക്‌സിൻ സുരക്ഷിതം; ശരീരത്തിൽ ആന്റിബോഡി ഉത്പാദിപ്പിച്ചു; പാർശ്വഫലങ്ങളില്ല: പ്രതീക്ഷയോടെ ലോകം

നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് ബാധിച്ചു. രോഗ ലക്ഷണമില്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം വീട്ടുനിരീക്ഷണത്തിലാണ്. താന്‍ സുഖായിരിക്കുന്നെന്നും വീട്ടുനിരീക്ഷണത്തിലാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വീണ്ടും 3000 കടന്ന് ഡല്ഹി
ഡല്‍ഹിയില്‍ ഞായറാഴ്ച 3256 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ മരിച്ചു. ആകെ രോ​ഗികള് 191449. മരണം 4567 ആയി. ഡല്‍ഹിയില്‍ അവസാനം രോ​ഗികള് മൂവായിരം കടന്നത് ജൂണ്‍ 26 നാണ്. ജൂണ്‍ 23ന് കേസുകള്‍ നാലായിരത്തിന് അടുത്തെത്തി. എന്നാല്‍, ജൂലൈമുതല്‍ പരിശോധനകളുടെ തോതില്‍ വലിയ കുറവ് വന്നു. ആര്‍ടിപിസിആര്‍ പരിശോധന നാലിലൊന്നായി ചുരുക്കി.

ആഗസ്ത് 16ന് പ്രതിദിന കേസ് 652 വരെയായി. അതേ ദിവസം പരിശോധന 10700 മാത്രം. പരിശോധനകള്‍ കുറച്ചത് ദേശീയ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായതോടെ ആഗസ്ത് അവസാനംമുതല്‍ എണ്ണം വീണ്ടും വര്‍ധിപ്പിച്ചു. 36000 പരിശോധന നടത്തിയപ്പോഴാണ് ഞായറാഴ്ച രോ​ഗികള് മൂവായിരം കടന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group