മോസ്കോ: ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ വിജയകരമായി പരീക്ഷിച്ച് റഷ്യ. റഷ്യയുടെ കൊവിഡ് വാക്സിനായ ‘സ്പുട്നിക് 5’ സുരക്ഷിതമെന്ന് മെഡിക്കൽ ജേണലായ ലാൻസെറ്റിലെ ലേഖനം വിശദീകരിക്കുന്നു. റഷ്യ വികസിപ്പിച്ച സ്പുട്നിക് 5 എന്ന വാക്സിൻ പരീക്ഷിച്ച മനുഷ്യരിൽ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാൻസെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോർട്ടിൽ പറയുന്നു, രാജ്യാന്തര മാധ്യമങ്ങളിലുൾപ്പടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തത് ലോകത്തിന് തന്നെ വലിയ പ്രതീക്ഷ പകർന്നിരിക്കുകയാണ്.
റഷ്യ വാക്സിൻ ആദ്യഘട്ടത്തിൽ 76 പേരിലായിരുന്നു പരീക്ഷിച്ചത്. ഇവരിലെല്ലാം 21 ദിവസത്തിനുള്ളിൽ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആർക്കും തന്നെ ശാരീരികപ്രശ്നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല. കൂടാതെ വാക്സിൻ 28 ദിവസത്തിനുള്ളിൽ ടി സെൽ റെസ്പോൺസും നൽകുന്നുണ്ടെന്നും സ്ഫുട്നിക് 5 ഗവേഷകർ അറിയിക്കുന്നു.
വാക്സിൻ നൽകാനായി തെരഞ്ഞെടുത്തവരെ കഴിഞ്ഞ 42 ദിവസമായി നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാർശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്സിൻ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാൻസെറ്റിന്റെ പ്രാഥമികതല റിപ്പോർട്ടിൽ പറയുന്നു. അതേസമയം വാക്സിന് പൂർണ്ണമായ അംഗീകാരം നൽകുന്നതിന് മുൻപ് ദീർഘകാല അടിസ്ഥാനത്തിനുള്ള പ്ലാസിബോ താരതമ്യ പഠനമടക്കം നടത്തേണ്ടതുണ്ടെതെന്നും പഠനത്തിൽ പറയുന്നു.
കഴിഞ്ഞ മാസം അംഗീകാരം ലഭിച്ച വാക്സിനാണ് റഷ്യയുടേത്. ലോകത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കൊവിഡ് വാക്സിൻ കൂടിയാണ് സ്പുടിനിക് 5. റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിന്റെ മകളുൾപ്പടെയുള്ളവരാണ് ഈ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെച്ചത്.
കർണാടകയിൽ ഇന്ന് 9,746 പേര്‍ക്ക് കോവിഡ്: 128 മരണം,വിശദമായി വായിക്കാം
ഇതിനിടെ, അതേസമയം വളരെ ധൃതിപിടിച്ച് മനുഷ്യരിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നതിൽ ആശങ്ക പ്രകടപ്പിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. 2021 പകുതി വരെ കൊവിഡ് 19 ന് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോൾ പരീക്ഷണത്തിലുള്ള ഒരു വാക്സിനും ഫലപ്രാപ്തിയില്ലെന്നും ലോകാരോഗ്യസംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞിരുന്നു.
എന്നാൽ നവംബർ മാസത്തോടെ വാക്സിൻ വിപണിയിലെത്തിക്കും എന്നാണ് റഷ്യ പറയുന്നത്. ഇതോടെ ലോകം തന്നെ ഏറെ പ്രതീക്ഷയോടെയാണ് റഷ്യയുടെ വാക്കുകൾ ശ്രവിക്കുന്നത്.
- പാര്‍ക്കില്‍ വ്യായാമം ചെയ്യാനെത്തിയ നടിക്ക് നേരെ കയ്യേറ്റ ശ്രമം; വിഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ച് താരം
- ഒരു വാക്സിനും ഫലപ്രാപ്തിയില്ല; പരീക്ഷണത്തിലുള്ള കൊവിഡ് വാക്സിനുകള്‍ക്ക് നിഷ്കര്‍ഷിക്കുന്ന ഫലപ്രാപ്തിയില്ല: ലോകാരോഗ്യ സംഘടന
- കൊവിഡിന് ശേഷം മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ; 10,000 സ്റ്റോപ്പുകളും 500 സര്‍വീസുകളും ഇല്ലാതാകും; പുതിയ പരിഷ്ക്കാരം കേരളത്തെ ബാധിക്കുന്നത് ഇങ്ങനെ
- കര്‍ണാടകയില്‍ ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിക്കുന്നത് ഏഴാമത്തെ മന്ത്രിക്ക്
- കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം
- ഭീതി മാറാതെ ബാംഗ്ലൂർ , ഇന്ന് മൂവായിരത്തിൽ അതികം കോവിഡ് കേസുകൾ
- വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചു
- ഡോ.കഫീല്‍ ഖാന്റെ അറസ്റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
- ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും:സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം
- തെരുവോരത്ത് ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; പ്രതിയായ യുവാവിനെ തിരഞ്ഞ് കര്‍ണാടക പൊലീസ്
- ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ
- കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈന് 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ
- ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷത്വമുള്ള 50 പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുല്‍ഖര്‍; ഇടംനേടി പൃഥ്വിരാജും നിവിന്‍ പോളിയും
- ‘എന്ത് കോവിഡ്…..’ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്ക്കെത്തിയത് നൂറുകണക്കിനാളുകള്‍
- കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന
- ബഹ്റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;
- ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു
- മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്