Home Featured മദ്യപാനിയായ ശ്രീരാമന്‍ എങ്ങനെ മാതൃകാപുരുഷനാകും?, വിവാദചോദ്യവുമായി കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍

മദ്യപാനിയായ ശ്രീരാമന്‍ എങ്ങനെ മാതൃകാപുരുഷനാകും?, വിവാദചോദ്യവുമായി കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍

by admin

ശ്രീരാമനെക്കുറിച്ച്‌ വിവാദ പരാമര്‍ശങ്ങളുമായി കന്നഡ എഴുത്തുകാരന്‍ കെ എസ് ഭഗവാന്‍. ഭാര്യ സീതയോടൊപ്പം ഇരുന്ന് മദ്യപിക്കുമായിരുന്ന രാമനെ എങ്ങനെ ഉത്തമനായി വാഴ്ത്താനാകുമെന്നാണ് ഭഗവാന്‍ ചോദിക്കുന്നത്. രാമന്‍ സീതയെ കാട്ടിലയച്ചു, അവരെക്കുറിച്ച്‌ പിന്നീട് ചിന്തിച്ചതുപോലുമില്ല. തപസ്സ് ചെയ്യുകയായിരുന്ന ശംഭൂകനെന്ന ശൂദ്രനെ കൊന്നയാളാണ് രാമന്‍.

11,000 വര്‍ഷമല്ല രാമന്‍ ഭരിച്ചത്, 11 വര്‍ഷം മാത്രമാണ്. ഇതിനെയെല്ലാം സാധൂകരിക്കുന്ന പരാമര്‍ശങ്ങള്‍ രാമായണത്തിലെ ഉത്തരകാണ്ഡത്തിലുണ്ടെന്നും കെ എസ് ഭഗവാന്‍ പറയുന്നു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു കെ എസ് ഭഗവാന്‍റെ വിവാദ പരാമര്‍ശങ്ങള്‍. മുന്‍പ് `രാമ മന്ദിര യാകെ ബേഡ’ എന്ന പുസ്തകത്തില്‍ രാമനെക്കുറിച്ച്‌ കെ എസ് ഭഗവാന്‍ എഴുതിയതിനെതിരെ ഹിന്ദുസംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പ്രഫ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് പിന്നാലെ കെ എസ് ഭഗവാന് നേരെത്തെ വധഭീഷണികളുയര്‍ന്നിരുന്നു. യുക്തിവാദിനേതാവ് കൂടിയായ കെ. എസ് ഭഗവാന് ആജീവനാന്ത സംഭാവനയ്ക്കുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മംഗളൂരുവിലെ മെഡി.കോളേജുകളില്‍ ലഹരിവേട്ട തുടരുന്നു; മലയാളിയടക്കം ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍

മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്‍റെ ലഹരിവേട്ട വേട്ട തുടരുന്നു. കഴിഞ്ഞ 20ന് നടന്ന പരിശോധനയില്‍  മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പിടിയിലായി. രണ്ട് ഡോക്ടറടക്കം ഒന്‍പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു. ആകെ 29 പേരാണ് വിവിധ കേസുകളിലായി പിടിയിലായത്. ഇതില്‍ 22 പേര്‍ മെഡിക്കല്‍ രംഗത്തുള്ളവരാണ്.

മംഗളൂരു പൊലീസ് കമ്മീഷണർ എൻ.ശശികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉത്തർപ്രദേശിൽ നിന്നുള്ള വിദുഷ് കുമാർ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായും മലയാളിയുമായ സൂര്യജിത്ത്ദേവ് (20), അയ്ഷ മുഹമ്മദ് (23), ദില്ലി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ശരണ്യ (23), കര്‍ണാടക സ്വദേശി ഡോ. സിദ്ധാര്‍ഥ് പവസ്‌കര്‍ (29), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി പ്രണയ് നടരാജ് (24), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), തെലങ്കാനയിലെ മെഡിക്കല്‍ വിദ്യാര്‍ഥി ചൈതന്യ ആര്‍. തുമുലൂരി (23), ഉത്തര്‍പ്രദേശ് സ്വദേശി ഡോ. ഇഷാ  (27) എന്നിവരെയാണ് മംഗളൂരു പൊലീസ് റെയ്ഡില്‍ പിടികൂടിയത്.

ഈ മാസം എട്ടിനാണ് ആദ്യത്തെ അറസ്റ്റ് നടന്നത്. മെഡിക്കല്‍ കോളേജുകളില്‍ കഞ്ചാവ് എത്തിച്ചുനല്‍കുന്ന  ആളെ അറസ്റ്റ് ചെയ്തതോടെയാണ് മയക്കുമരുന്ന് ശൃഖലയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group