Home Featured നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ച് സിദ്ധരാമയ്യ

നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ച് സിദ്ധരാമയ്യ

by admin

പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്ലറും മുസോളിനിയും ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കര്‍ണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി, ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മില്‍ സാമ്യമുണ്ട്. കുറച്ചുദിവസങ്ങള്‍ കൂടിയേ മോദിയുടെ ഭരണം നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു.

“അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം നൂറ് തവണയെങ്കിലും പറഞ്ഞാല്‍ അത് നടക്കില്ലെന്ന് ഞാന്‍ വ്യക്തമാക്കും. ആളുകള്‍ വിശ്വസിക്കില്ല. പക്ഷേ ഹിറ്റ്‌ലറിന് എന്ത് സംഭവിച്ചു? കുറച്ചുകാലം ആഡംബരത്തോടെ നടന്നു. മുസ്സോളിനിക്കും ഫ്രാങ്കോക്കും എന്ത് സംഭവിച്ചു? മോദിയും കുറച്ച്‌ ദിവസത്തേക്ക് മാത്രമേ ഇതുപോലെ ചുറ്റിക്കറങ്ങുകയുള്ളൂ” -അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ വ്യക്തിത്വം രാജ്യത്തിനാകെ അറിയാമെന്നും ഇത്തരം പ്രസ്താവനകള്‍ അദ്ദേഹത്തെ ദോഷകരമായി ബാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ”ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് മോദിയുടെ വ്യക്തിത്വം അറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഒന്നും സംഭവിക്കില്ല. ഗുജറാത്തില്‍ പോലും അവര്‍ ഇങ്ങനെ സംസാരിച്ചു. എന്നിട്ടും അദ്ദേഹം പരമാവധി വോട്ടില്‍ വിജയിച്ചു. അത് തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നത്” -മുഖ്യമന്ത്രി പറഞ്ഞു.

ട്രെയിന്‍ പുറപ്പെടുന്നത് വൈകിപ്പിക്കാനായി വ്യാജ ബോംബ് സന്ദേശം

ന്യൂഡെല്‍ഹി: ട്രെയിന്‍ പുറപ്പെടുന്നത് വൈകിപ്പിക്കാനായി വ്യാജ ബോംബ് സന്ദേശം നല്‍കിയെന്ന സംഭവത്തില്‍ വ്യോമസേനാ സര്‍ജന്റ് അറസ്റ്റില്‍.

വ്യോമസേനാ സര്‍ജന്റായ സുനില്‍ സാങ് വാനാണ്(35) അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം 4:48 നാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ബോംബ് സന്ദേശം ലഭിച്ചത്. മുംബൈ രാജധാനി എക്സ്പ്രസില്‍ ബോംബ് വച്ചെന്നായിരുന്നു വ്യാജ സന്ദേശം.

മുംബൈയിലേക്ക് പോകുന്ന ട്രെയിന്‍ 4:55 ന് ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് റെയില്‍വേയുടെ ബോംബ് സ്‌ക്വാഡും റെയില്‍വേ സംരക്ഷണ സേനയും തിരച്ചില്‍ നടത്തിയെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസ് സന്ദേശം ലഭിച്ച നമ്ബറിന്റെ ഉടമസ്ഥനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.

സംഭവത്തെ കുറിച്ച്‌ ഡിസിപി പറയുന്നത്:

ഡെല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സുനില്‍ സാങ് വാന് പോകേണ്ടതുണ്ടായിരുന്നു. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്താന്‍ വൈകുമെന്നതിനാല്‍ ട്രെയിന്‍ പുറപ്പെടുന്നത് തടയാനാണ് സാങ് വാന്‍ ഇത്തരത്തില്‍ വ്യാജ സന്ദേശം നല്‍കിയത്.

മുംബൈ സാന്താക്രൂസിലെ എയര്‍ഫോഴ്സ് സ്റ്റേഷനിലെ തന്റെ പോസ്റ്റിങ് സ്ഥലത്തേക്കായിരുന്നു സാങ്‌വാന് യാത്ര ചെയ്യേണ്ടിയിരുന്നത്. ബോംബ് പരിശോധനക്കായി ട്രെയിന്‍ പിടിച്ചിട്ടപ്പോള്‍ സാങ്‌വാന്‍ സ്റ്റേഷനിലെത്തുകയും ട്രെയിന്‍ കയറുകയും ചെയ്തു.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച മൊബൈല്‍ നമ്ബര്‍ പരിശോധിച്ച പൊലീസ് ട്രെയിനിലെ കോച് ബി-9 സീറ്റ് നമ്ബര്‍-1ല്‍ നിന്ന് പ്രതിയെ കണ്ടെത്തി. കോള്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഹാന്‍ഡ്സെറ്റും കണ്ടെടുത്തു. വിളിച്ചയാള്‍ മദ്യപിച്ചിരുന്നു. ഇന്‍ഡ്യന്‍ റെയില്‍വേ നിയമ പ്രകാരം സാങവാനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group