Home Featured ബംഗളൂരു: ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് പട്ടം എടുക്കാന്‍ ശ്രമം; വൈദ്യുതാഘാതമേറ്റ് 13കാരന് ദാരുണ മരണം

ബംഗളൂരു: ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് പട്ടം എടുക്കാന്‍ ശ്രമം; വൈദ്യുതാഘാതമേറ്റ് 13കാരന് ദാരുണ മരണം

ബംഗളൂരു: പറത്തുന്നതിനിടെ കുരുങ്ങിപ്പോയ പട്ടം എടുക്കാനായി കെട്ടിടത്തില്‍ കയറിയ 13 കാരന്‍ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു.വടക്കന്‍ ബംഗളൂരുവിലെ എച്ച്‌.എം.ടി ലേഔട്ടിലെ ദാസപ്പ ഗാര്‍ഡനിലെ താമസക്കാരിയായ സുല്‍ത്താനയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ഖാനാണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. അബൂബക്കറും കൂട്ടുകാരനും വിശ്വേശ്വരയ്യ പാര്‍ക്കില്‍ പട്ടംപറത്തുകയായിരുന്നു.

പട്ടം ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ കുരുങ്ങിയതോടെ അതെടുക്കാനായി കുട്ടി അടുത്തുള്ള കെട്ടിടത്തില്‍ കയറി വടിയുപയോഗിച്ച്‌ പട്ടം എടുക്കാന്‍ ശ്രമിക്കവേ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.എന്നാല്‍, ചികിത്സക്കിടെ ബുധനാഴ്ച പുലര്‍ച്ച 1.30ഓടെ മരിച്ചു. ഉമ്മയുടെ പരാതിയില്‍ കര്‍ണാടക പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ (കെ.പി.ടി.സി.എല്‍), വൈദ്യുതി വിതരണ കമ്ബനിയായ ബെസ്കോം, ബി.ബി.എം.പി എന്നിവക്കെതിരെ ആര്‍.ടി നഗര്‍ പൊലീസ് കേസെടുത്തു.

മേഖലയില്‍ നാലാമത്തെ മരണമാണ് ഇത്തരത്തില്‍ നടന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കെ.പി.ടി.സി.എല്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. 1969ലാണ് പ്രദേശത്ത് ഹൈടെന്‍ഷന്‍ ലൈന്‍ സ്ഥാപിച്ചത്. അന്ന് പ്രദേശത്ത് വീടുകളുണ്ടായിരുന്നില്ല. വിശ്വേശ്വരയ്യ പാര്‍ക്കും ഈയടുത്താണ് വന്നത്.ലൈനിന്‍റെ ഉയരം വര്‍ധിപ്പിക്കല്‍ അടക്കം സുരക്ഷ പ്രവൃത്തികള്‍ നടത്താന്‍ ഏറെ കാലതാമസം വേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ഇവിടെ സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിച്ച്‌ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പാര്‍ക്കില്‍ വരുന്ന കുട്ടികള്‍ക്കും മറ്റും വൈദ്യുതി ലൈന്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ ഇതിലൂടെ സാധിക്കും.

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സാഹസിക റൈഡ് പണിമുടക്കി; സഞ്ചാരികള്‍ തലകുത്തനെ നിന്നത് മിനിറ്റുകളോളം!

കാണുമ്ബോള്‍ കയറാന്‍ തോന്നുകയും കയറിക്കഴിഞ്ഞാല്‍ ഇറങ്ങാന്‍ തോന്നുകയും ചെയ്യുന്ന ഒന്നാണ് അമ്യൂസ്മെന്റ് പാര്‍ക്കുകളിലെ സാഹസിക റൈഡുകള്‍.ഇത്തരം റൈഡുകള്‍ പണിമുടക്കുന്നത് സംബന്ധിച്ച്‌ നിരവധി സിനിമകളില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴിത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ചെനയില്‍ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് പണിമുടക്കിയതോടെ അതിലുണ്ടായിരുന്ന സഞ്ചാരികള്‍ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ്. ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് സംഭവം നടന്നത്. റൈഡ് നിശ്ചലമായതോടെ സഞ്ചാരികള്‍ ആകാശത്ത് കുടുങ്ങുകയും ചെയ്തു.റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമാവുകയും ചെയ്തു.

തുടര്‍ന്ന് മെക്കാനിക്കുകള്‍ റൈഡിന് മുകളില്‍ കയറി തകരാറ് പരിഹരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.അനുവദനീയമായ ഭാരത്തില്‍ കൂടുതല്‍ പേര്‍ റൈഡില്‍ കയറിയതാണ് തരാറായതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. റൈഡിലുണ്ടായിരുന്ന യാത്രക്കാര്‍ക്കെല്ലാം അമ്യൂസ്‌മെന്റ് പാര്‍ക്ക് അധികൃതര്‍ റീഫണ്ട് നല്‍കുകയും വൈദ്യ സഹായവും ലഭ്യമാക്കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group