കോഴിക്കോട്: സ്വര്‍ണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി കരുതുന്നവരാണ് ഏറിയ പങ്കും. വിലയില്‍ ഒരു സ്ഥിര നിരക്ക് അവകാശപ്പെടാനാകില്ല എങ്കിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കാലാകാലങ്ങളായി വലിയ കുറവൊന്നും ഉണ്ടാകാറില്ല. 2023 ന്റെ ആദ്യത്തെ ആഴ്ചകളില്‍ സ്വര്‍ണ നിരക്ക് വര്‍ധിക്കുന്നതിന്റെ സൂചന മാത്രമാണ് കാണാനാകുന്നത്. ആദ്യത്തെ എട്ട് ദിവസത്തില്‍ നാല് ദിവസവും സ്വര്‍ണ വില വര്‍ധിച്ചു.
രണ്ട് ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ രണ്ട് ദിവസം സ്വര്‍ണവില ഇടിയുകയും ചെയ്തു. ഇന്ന് 41040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ വര്‍ഷം ഇതിനിടെ 42000 എന്ന മാജിക്കല്‍ നമ്ബറും സ്വര്‍ണവില കടന്നിരുന്നു. പുതിയ ട്രെന്‍ഡ് അനുസരിച്ച് 45000 ത്തിലും 50000 ത്തിലും സ്വര്‍ണവില എത്തിയേക്കും എന്നാണ് സാധാരണക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഈ വര്‍ഷം തന്നെ സ്വര്‍ണവില 60000 കടന്നാലും അമ്ബരക്കേണ്ട എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
2022 നവംബര്‍ അവസാനം തൊട്ട് സ്വര്‍ണ വിപണി നഷ്ടപ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രതീതി ഉളവാക്കുന്നുണ്ട്. കൊവിഡ് കാലത്ത് പോലും പിടിച്ചുനിന്ന സ്വര്‍ണ വിപണി യുകെയിലെ മാന്ദ്യഭീഷണികള്‍ക്കിടെ ചെറുതായൊന്ന് ഉലഞ്ഞിരുന്നു. എന്നാല്‍ വൈകാതെ തന്നെ സ്വര്‍ണ വിപണി തിരിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. മാത്രമല്ല ആഗോളതലത്തില്‍ പോലും സ്വര്‍ണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുമില്ല.
അടുത്ത വര്‍ഷം ആദ്യം യുഎസ് ഫെഡ് നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും 2023 നാലാം പാദത്തില്‍ നിരക്ക് കുറച്ചേക്കാനും സാധ്യതയുള്ളതിനാല്‍ ഡോളറിന്റെ ബലഹീനതയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ വില ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ഐസിഐസിഐ ഡയറക്റ്റ് റിസര്‍ച്ച് അതിന്റെ കമ്മോഡിറ്റി ഔട്ട്‌ലുക്ക് 2023 റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് ഈ വര്‍ഷം തന്നെ 62000 വരെ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടി വന്നേക്കാം എന്ന് സാരം.
അതായത് ഇന്നത്തെ വില പ്രകാരം 10 ഗ്രാം സ്വര്‍ണത്തിന് 51300 രൂപയാണ് എങ്കില്‍ നിലവിലെ ട്രെന്‍ഡ് പ്രകാരം ഒരു പവന് അതായത് എട്ട് ഗ്രാം സ്വര്‍ണത്തിന് മാത്രം ഇതിനേക്കാള്‍ 11000 രൂപ നല്‍കേണ്ടി വരും. സ്വര്‍ണം ഈ വര്‍ഷം റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തും എന്നാണ് പല രാജ്യാന്തര ഏജന്‍സികളും പറയുന്നത്. അങ്ങനെ വന്നാല്‍ നേരത്തെ സ്വര്‍ണം വാങ്ങിയവരെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കും.
കാരണം വില കുറയുമ്ബോള്‍ സ്വര്‍ണം വാങ്ങിച്ച് വില കൂടുമ്ബോള്‍ വില്‍ക്കുന്നവര്‍ ഏറെയാണ്. അതേസമയം വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യും. വര്‍ഷത്തിന്റെ അവസാന പാദം എന്ന് പറയുമ്ബോള്‍ കേരളത്തെ സംബന്ധിച്ച് മണ്‍സൂണിന് ശേഷം വിവാഹ സീസണ്‍ പുനരാരംഭിക്കുന്ന കാലമാണ്. അതിനാല്‍ സ്വര്‍ണ വില പിടിവിട്ട് പായുന്നത് വിവാഹ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പേറ്റും.
മാത്രമല്ല വില വര്‍ധന മറ്റ് ലോഹങ്ങളേയും ബാധിക്കും. വെള്ളി, സിങ്ക്, ചെമ്ബ്, അലൂമിനിയം, ക്രൂഡ് ഓയില്‍ തുടങ്ങിയ മറ്റിനങ്ങളിലും ഈ വില വര്‍ധന പ്രതിഫലിക്കും. ഒരു കിലോ വെള്ളിക്ക് 80000 രൂപ വരെ എത്തിയേക്കും എന്നാണ് പല വിദഗ്ധരും പങ്ക് വെക്കുന്നത്. 2023 ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 40,480 രൂപയായിരുന്നു വില നല്‍കേണ്ടിയിരുന്നത്.
ജനുവരി 2 ന് ഇത് 120 രൂപ കുറഞ്ഞ് 40,360 രൂപയില്‍ എത്തിയെങ്കിലും പിറ്റേ ദിവസം അതായത് ജനുവരി 3 ന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്ന് 40,360 രൂപയില്‍ എത്തി. ജനുവരി 4 ന് സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്ന 40,880 രൂപയായിരുന്നു. ജനുവരി 5 നും വില കൂടി. 160 രൂപ ഉയര്‍ന്ന് 41,040 രൂപയില്‍ ആണ് സ്വര്‍ണ വില എത്തിയത്.
രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടി; നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 25 കാരി
മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തുരിലാണ് സംഭവം. രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 29നായിരുന്നു സംഭവം. യുവതി കാസര്‍ ജവാല ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു കുഞ്ഞിന് ജന്മം നല്‍കിയത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി സബ് ഇന്‍സ്‌പെക്ടര്‍ കിഷോര്‍ കാംബലെ പറഞ്ഞു.