കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാഴാഴ്ച സാറ്റലൈറ്റ് ഫോണ്‍ സിഗ്നലുകള്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശമായ സ്വര്‍ഗ, കര്‍ണാടകയിലെ പുത്തൂര്‍ താലൂകിലെ പാണാജെ മേഖലയില്‍ സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തനം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയതായി സുവര്‍ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ പശ്ചാത്തലത്തില്‍ കേരള സ്പെഷ്യല്‍ ബ്രാഞ്ചും ദക്ഷിണ കന്നഡ ജില്ലാ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
നേരത്തെ, മംഗ്ളൂറില്‍ കുകര്‍ ബോംബ് സ്ഫോടനത്തിന്റെ തലേദിവസം നവംബര്‍ 18ന് ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട് വാളിന് സമീപമുള്ള കാകഞ്ചെ വനമേഖലയില്‍ സാറ്റലൈറ്റ് ഫോണ്‍ സാറ്റലൈറ്റ് ഫോണ്‍ സിഗ്നല്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനുമുമ്ബ് 2022 ജൂണ്‍ ഒന്ന് മുതല്‍ 10 വരെ, മംഗ്ളൂറിന്റെ പ്രാന്തപ്രദേശത്തുള്ള നടേക്കല്‍, കുലായി, ഉത്തര കന്നഡ ജില്ലയിലെ യെല്ലപ്പൂര്‍ വനമേഖല ഉള്‍പെടെയുള്ള തീരദേശ മേഖലയിലെയും മലനാട്ടിലെയും നാല് സ്ഥലങ്ങളില്‍ ഒരു സാറ്റലൈറ്റ് ഫോണ്‍ സജീവമാണെന്ന് കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
സമീപ വര്‍ഷങ്ങളില്‍ തീരപ്രദേശങ്ങളില്‍ സാറ്റലൈറ്റ് ഫോണുകള്‍ സജീവമായതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിന് പിന്നിലുള്ളവരെ ആരാണെന്ന് അറിവായിട്ടില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.ഈ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ ഇന്‍മാര്‍സാറ്റും തുരായ ജിയോ സിന്‍ക്രണസ് സംവിധാനവും ഉപയോഗിച്ചതായി പൊലീസ് സംഘം കണ്ടെത്തിയെന്നാണ് വിവരം. എന്നിരുന്നാലും, സാറ്റലൈറ്റ് ഫോണ്‍ സിഗ്നലിന്റെ കൃത്യമായ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്.
മൊബൈല്‍ ഫോണുകള്‍ ടവറുകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഉപഗ്രഹ ഫോണുകള്‍ നേരിട്ട് സാറ്റലൈറ്റ് വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗവും സാറ്റലൈറ്റ് ഫോണിലൂടെ ബന്ധിപ്പിക്കാം. മൊബൈല്‍ നെറ്റ്വര്കോ ടവറോ ഇല്ലാത്ത പ്രദേശങ്ങളില്‍ പോലും ആശയവിനിമയം നടത്താന്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിക്കാം.
സാറ്റലൈറ്റ് ഫോണ്‍ ആര്‍ക്കും ഉപയോഗിക്കാമെങ്കിലും അതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ട്. ടെലികമ്യൂണികേഷന്‍ മന്ത്രാലയത്തിന്റെ അനുമതിയും ആവശ്യമായ ക്രമീകരണങ്ങളും ആവശ്യമാണ്. രാജ്യത്തെ ലൈസന്‍സുള്ള ഒരു ഡീലര്‍ വഴി മാത്രമേ സാറ്റലൈറ്റ് ഫോണ്‍ വാങ്ങാന്‍ കഴിയൂ.
മൊബൈല്‍ ടവറുകള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ പോലും സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തിക്കും. സ്വര്‍ഗ പാണാജെയുടെ ചില ഭാഗങ്ങളില്‍ മൊബൈല്‍ നെറ്റ്വര്ക് പ്രശ്നം ഉള്ളതിനാല്‍ ആരെങ്കിലും ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പ്ളഗ്ഗില്‍ നിന്ന് ഷോക്കേറ്റ് 16-വയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പ്ളഗ്ഗില്‍ നിന്ന് ഷോക്കേറ്റ് 16-വയസ്സുകാരന് ദാരുണാന്ത്യം.പയ്യാനക്കല്‍ കുറ്റിക്കാട്ടുതൊടി നിലംപറമ്ബില് അഭിഷേക് നായര്‍ ആണ് മരിച്ചത്. ഝാര്‍ഖണ്ഡില്‍ പ്ളസ്ടു വിദ്യാര്‍ഥിയാണ്. ഫോണ്‍ ചാര്‍ജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്ബോള് ഷോക്കേല്‍ക്കുകയായിരുന്നു.
കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാര്‍ഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛന്. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്.