Home Featured കര്‍ണാടകയില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് എസ്ഡിപിഐ; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

കര്‍ണാടകയില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് എസ്ഡിപിഐ; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 100 മണ്ഡലങ്ങളില്‍ നിന്നെങ്കിലും മത്സരിക്കുമെന്ന പ്രഖ്യാപനുവുമായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ).എസ് ഡി പി ഐയുടെ ഈ നീക്കം കോണ്‍ഗ്രസിന് വലിയ തിരിച്ചടി സൃഷ്ടിക്കുമ്ബോള്‍ ബി ജെ പിക്ക് അനുകൂലമാ സ്ഥിതി സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. തീരദേശ കര്‍ണാടക മേഖലയിലടക്കം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ വിജയ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.

നേരത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധിച്ചിട്ടും എസ് ഡി പി ഐയെ നിരോധികാത്തത്തില്‍ ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ പ്രാദേശിക നേതാക്കളുള്‍പ്പടെ രംഗത്ത് എത്തിയിരുന്നു.കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമാണ് എസ് ഡി പി ഐ.

ഈ തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ ഒരു ബദല്‍ രാഷ്ട്രീയ സംവിധാനമായി… പാര്‍ട്ടിയായി മത്സരിക്കുമെന്നാണ് എസ് ഡി പി ഐ ദേശീയ അധ്യക്ഷന്‍ എംകെ ഫൈസി കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വ്യക്തമാക്കിയത്. ബംഗളൂരു, ദക്ഷിണ കന്നഡ, മൈസൂരു, ഉഡുപ്പി, ചിത്രദുര്‍ഗ, തുടങ്ങിയ ജില്ലകളിലാണ് ആദ്യ പട്ടികയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നതെന്ന്.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്നഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് എസ്ഡിപിഐ ഒരുങ്ങുമ്ബോള്‍, ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് കോണ്‍ഗ്രസും ബി ജെ പിയും പരസ്പരം ആരോപിക്കുകയാണ്. വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ എസ്‌ ഡി പി ഐയെ സഹായിക്കാന്‍ ബി ജെ പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്ബോള്‍, എസ് ഡി പി ഐയെ കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയത്തിനായി ഉപയോഗിക്കുകയാണെന്നാണ് ഭരണ കക്ഷിയുടെ ആരോപണം.

ആര്‍എസ്‌എസ് കാര്യവാഹക് സത്യജിത് സൂറത്ത്കല്‍ആര്‍എസ്‌എസ് കാര്യവാഹക് സത്യജിത് സൂറത്ത്കല്‍ തന്നെ നിര്‍ദ്ദേശിച്ചതുപോലെ അവര്‍ (എസ് ഡി പി ഐ) ബി ജെ പിയുടെ ‘ബി’ ടീമാണ്. ബി ജെ പി തന്ത്രപരമായി അവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് (എസ് ഡി പി ഐ) ഫണ്ട് നല്‍കുകയും ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് നിയമസഭാംഗവും കര്‍ണാടക കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍സ് മേധാവിയുമായ പ്രിയങ്ക് ഖാര്‍ഗെ ആരോപിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എസ്‌ഡിപിഐക്ക്കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എസ്‌ഡിപിഐക്ക് പാര്‍ട്ടി ഫണ്ട് നല്‍കുന്നുവെന്ന മുന്‍ ബിജെപി നേതാവ് സൂറത്ത്കലിന്റെ ആരോപണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. ബി ജെ പി നേതാക്കള്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയും, പകരം എസ് ഡി പി ഐയുമായി ധാരണയുള്ളത് കോണ്‍ഗ്രസിനാണെന്നുമാണ് തിരിച്ചടിക്കുന്നത്.

എസ് ഡി പി ഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്”എസ് ഡി പി ഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് അവരുമായി ഒരു ബന്ധവുമില്ല. അവര്‍ സാധാരണയായി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിക്കാറുണ്ട്. ബി ജെ പി അവരുടെ (ന്യൂനപക്ഷ) വോട്ടുകളെപ്പോലും ആശ്രയിക്കുന്നില്ല, ഞങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്, “ഉഡിപ്പിയിലെ ബി ജെ പി നിയമസഭാംഗം രഘുപതി ഭട്ട് വ്യക്തമാക്കുന്നു.

നേരത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുംനേരത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എസ് ഡിപി ഐ മത്സരിച്ചിട്ടുണ്ടെങ്കിലും പരിമിതമായ വിജയം മാത്രമാണ് നേടാന്‍ സാധിച്ചിരുന്നത്.2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ 23 സീറ്റില്‍ മത്സരിക്കുകയും 3.27 ശതമാനം വോട്ട് വിഹിതം നേടുകയും ചെയ്തിരുന്നു. എന്നാല്‍ 2018-ല്‍, മത്സരിക്കുമെന്ന് മുമ്ബ് പ്രഖ്യാപിച്ചിരുന്ന മിക്ക സീറ്റുകളില്‍ നിന്നും പാര്‍ട്ടി പിന്‍മാറിയെങ്കിലും ഒടുവില്‍ മത്സരിച്ച മൂന്ന് സീറ്റുകളില്‍ 10.50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു.

പാര്‍ട്ടി മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ നിന്ന്പാര്‍ട്ടി മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ നിന്ന് 45,781 വോട്ടുകള്‍ നേടി, ആ തിരഞ്ഞെടുപ്പിലെ മൊത്തം വോട്ട് ഷെയറിന്റെ 0.12 ശതമാനമായിരുന്നു ഇത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടിയില്ലെങ്കിലും 2021 ലെ കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ആറ് സീറ്റുകള്‍ നേടി. എസ് ഡി പി ഐക്ക് സ്വാധീനമുള്ള തീരദേശമേഖലയില്‍ 2013ലെ 13ല്‍ നിന്ന് 2018ല്‍ കോണ്‍ഗ്രസിന് 21ല്‍ മൂന്നെണ്ണം മാത്രമാണ് നേടാനായത്. മേഖലയില്‍ ബി ജെ പി പിടിമുറുക്കുകയും കോണ്‍ഗ്രസിന് ഇളക്കം തട്ടുകയും ചെയ്‌തതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും വലിയ വോട്ട് പിടിക്കാന്‍ സാധിക്കുമെന്നാണ് എസ് ഡി പി ഐ പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group