Home Featured കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആവേശം: മുന്‍ ജെഡിഎസ് എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ആവേശം: മുന്‍ ജെഡിഎസ് എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ കോണ്‍ഗ്രസിലേക്ക്

മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്.ബൂത്തതലം മുതല്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ കോണ്‍ഗ്രസ് ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പാര്‍ട്ടി ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.അമ്ബതിലേറെ സീറ്റുകളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.

ഇതോടൊപ്പം തന്നെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ജനകീയരായ നേതാക്കളെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടര്‍ന്ന് വരികയാണ്. ഈ ശ്രമത്തിന്റെ ഭാഗമായാണ് ജെ ഡി എസില്‍ നിന്നുള്ള പ്രമുഖ നേതാവിനെ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിച്ചിരിക്കുന്നത്.മുന്‍ എം എല്‍ എയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായ വെ എസ് വി ദത്തയാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.

ജനുവരി 15ന് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് ദത്തക്ക് സ്വീകരണം ഒരുക്കും. ജനുവരി 5 ന് ചിക്കമംഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കിലെ യാഗതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം ദത്ത വ്യക്തമാക്കിയത്.ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷംഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ജനുവരി 15 ന് പാര്‍ട്ടിയില്‍ ചേരാന്‍ തനിക്ക് അടുത്തിടെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ക്ഷണം ലഭിച്ചു.

മണ്ഡലത്തില്‍ പങ്കെടുപ്പിക്കുന്ന പരിപാടിയില്‍ തന്റെ അനുയായികളോടൊപ്പം ഞാന്‍ കോണ്‍ഗ്രസില്‍ ചേരും. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് കോണ്‍ഗ്രസിനാണെന്നും അദ്ദേഹം അവകാശപ്പെട്ടു.കടൂരിലെ ആളുകളുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്”ഞാന്‍ കടൂരിലെ ആളുകളുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്. പലരും എന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ അനുകൂലിച്ചു. മണ്ഡലത്തിലെ ജനങ്ങള്‍ മാറ്റത്തിനായി കാത്തിരിക്കുകയാണ്.

എന്റെ അനുയായികളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായത്തിന് അനുസരിച്ച്‌ ഞാന്‍ ഈ തീരുമാനമെടുത്തു, “അദ്ദേഹം പറഞ്ഞു.അദ്ദേഹം എന്നെ എം എല്‍ സിയാക്കി,’അദ്ദേഹം എന്നെ എം എല്‍ സിയാക്കി, അത് എന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ചു. എന്നാല്‍, ഒഴിവാക്കാനാകാത്ത കാരണങ്ങളാല്‍ ഞാന്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. എന്റെ തീരുമാനം അദ്ദേഹത്തെ അറിയിക്കുന്നതില്‍ എനിക്ക് ലജ്ജ തോന്നുന്നു.

പക്ഷേ, അജ്ജേഗം എന്റെ അവസ്ഥ മനസ്സിലാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, “- എന്നുമായിരുന്നു ജെ ഡി എസുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും ദേവഗൗഡയെക്കുറിച്ചും ചോദിച്ചപ്പോള്‍ ദത്തയുടെ മറുപടി.കഡലൂര്‍ സീറ്റില്‍ നിന്ന് ജെ ഡി (എസ്)2013-ലാണ് കഡലൂര്‍ സീറ്റില്‍ നിന്ന് ജെ ഡി (എസ്) ടിക്കറ്റില്‍ കര്‍ണാടക നിയമസഭയിലേക്ക് ദത്ത വിജയിക്കുന്നത്. നേരത്തെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു. 2018ല്‍ ജെഡി(എസ്) ടിക്കറ്റില്‍ വീണ്ടും മത്സരിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

ജെ ഡി എസ് പ്രാദേശിക നേതൃത്വവുമായി അകന്ന് കഴിയുന്ന അദ്ദേഹം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കോൺഗ്രസ് വിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം; ഗുലാം നബിക്കൊപ്പം പോയവർ തിരിച്ചെത്തി

ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. കാഷ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുന്‍ പിസിസി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് സയിദ് അടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് താരാ ചന്ദ് പറഞ്ഞു.

ജനങ്ങളോടു മാപ്പ് പറയുന്നതായി പീര്‍ സാദാ മുഹമ്മദ് സയിദും വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും കാഷ്മീരില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group