ബെംഗളൂരു : റോഡ് സുരക്ഷാ നിയമങ്ങള്‍ എല്ലാവര്ക്കും അറിവുള്ളതാണ് . എന്നാല്‍ പ്രണയത്തിന്റെ പേരില്‍ ഈ നിയമങ്ങള്‍ മറക്കാന്‍ ശ്രമിച്ചാലോ , സംശയമില്ലാ അകത്താകും.
മൈസൂരിലെ ഈ കമിതാക്കള്‍ക്കും സംഭവിച്ചത് അതു തന്നെ .
റോഡിന് നടുവില്‍ സ്കൂട്ടി ഓടിക്കുന്നതിനിടയിലും പ്രണയിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവും, യുവതിയും. മൈസൂര്‍ റോഡിലെ നായണ്ടഹള്ളി ഫ്ളൈ ഓവറിലാണ് സംഭവം. സ്കൂട്ടി ഓടിക്കുന്ന പെണ്‍കുട്ടിയുടെ കവിളില്‍ ആണ്‍കുട്ടി പരസ്യമായി ചുംബിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നിലെ വാഹനങ്ങളില്‍ വന്ന യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. ഇവര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചതോടെ വീഡിയോ വൈറലായി . തൊട്ടു പിന്നാലെ കമിതാക്കളെ പോലീസ് പിടികൂടുകയും ചെയ്തു .
റോഡ് സുരക്ഷാ നിയമങ്ങളില്‍ ക്ലാസ് എടുത്ത ശേഷം ഇരുവരെയും വീട്ടുകാരുടെ അനുവാദത്തോടെ കൗണ്‍സിലിംഗിന് അയക്കുകയും ചെയ്തു .പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മാതാപിതാക്കളെ വിളിച്ച് അവരുടെ വാര്‍ഡുകളില്‍ കൗണ്‍സിലിങ്ങ് നടത്തുകയും ചെയ്തു.
ക്രിസ്ത്യൻ പള്ളി തകർത്തു, പൊലീസ് സൂപ്രണ്ടിന്റെ തലതല്ലിപ്പൊളിച്ചു; ബിജെപി നേതാവടക്കം 5 പേര് അറസ്റ്റില്‍
റായ്പുര്‍: ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ പള്ളി തകർത്ത കേസിൽ ബിജെപി ജില്ലാ നേതാവ് ഉൾപ്പെടെ അഞ്ച് പേരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് പ്രദേശത്ത് ആക്രമണം നടന്നത്. മതപരിവർത്തനം ആരോപിച്ച് ഒരുസംഘം ഛത്തീസ്ഗഡിലെ നാരായൺപുരിൽ ക്രിസ്ത്യൻ ചർച്ച് തകർക്കുകയും നാരായൺപുർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന്റെ തലതല്ലിപ്പൊളിക്കുകയും ചെയ്യുകയായിരുന്നു.
ലധാക്ഷ്യ രൂപ്സ, അങ്കിത് നന്ദി, അതുൽ നെതാം, ഡോമൻദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടൂതൽ പേർക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ബിജെപി പ്രതിനിധി സംഘത്തിന് നാരായൺപുർ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നടപടി. ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് തിങ്കളാഴ്ച ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ നാരായൺപുരിൽ ബന്ദ് സംഘടിപ്പിച്ചിരുന്നു.
ഇതിനിടെയാണ് ആക്രമണം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിക്ക് നേരെയാണ് ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് ക്രിസ്ത്യൻ സംഘടനകളിൽ നിന്ന് ഉയരുന്നത്. നേരത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ ആക്രമണം നടക്കുമ്പോൾ ഇതിനെ ശക്തമായി എതിർത്തിരുന്ന കോൺഗ്രസിന് അവർ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമർശനം ശക്തമാകുകയാണ്.
അതേസമയം, കഴിഞ്ഞ മാസം ക്രിസ്മസിന് പിന്നാലെ കർണാടകയിലെ മൈസൂരിലും ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകര്‍ന്നിരുന്നു. പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് അജ്ഞാതർ അക്രമമഴിച്ചുവിട്ടത്. പ്രതിമ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും പൊലീസ് പറഞ്ഞു.