Home Featured ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

ദില്ലി: ദില്ലിയിൽ കാറിനടിയിൽ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. അപകട സമയത്ത് യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരുക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു എന്നും പോലീസ്. മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവർണറോ വീട്ടിൽ വരാതെ മൃതദേഹം സംസ്കരിക്കില്ല എന്ന് കുടുംബം നിലപാടടുത്തു. സിബിഐ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ അമ്മയുടെ സഹോദരൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവർണർ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

സംഭവത്തിൽ ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഇന്ന് ഏറ്റെടുക്കും. 3 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലുള്ള പ്രതികളായ 5 യുവാക്കളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദില്ലി പോലീസിന്റെ സുരക്ഷാ വീഴ്ച ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. യുവതിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.

കേന്ദ്രസർക്കാറിന് കീഴിലുള്ള ദില്ലി പോലീസ് കേസൊതുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുമ്പോഴാണ് അമിത് ഷാ ഇടപെട്ടത്. ദില്ലി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാർച്ചും കേന്ദ്രത്തിന്റെ ഇടപെടലിന് കാരണമായി. നിരവധി സംശയങ്ങൾ അവശേഷിപ്പിക്കുന്ന  ദാരുണമായ മരണത്തിൽ സുൽത്താൻപുരി പോലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്. സമഗ്രമായ അന്വേഷണ വേണമെന്ന നിലപാടിലാണ് മുതിർന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കാൻ അമിത് ഷാ ചുമതലപ്പെടുത്തിയത്.

യുവതി പീഡനത്തിന് ഇരയായിട്ടില്ലെന്ന് ആദ്യം പറഞ്ഞ പോലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പിന്നീട് തിരുത്തിയിരുന്നു. പ്രതികളിലൊരാൾ ബിജെപി പ്രവർത്തകനാണെന്ന് ആംആദ്മി പാർട്ടി  ആരോപിച്ചു. പുതുവത്സര ദിനമായിട്ടുപോലും അപകടം നടന്ന മേഖലയിൽ പോലീസ് വിന്യാസമില്ലാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്നും ആപ് നേതാക്കൾ ആരോപിക്കുന്നു.

പ്രണയാഭ്യര്‍ഥന നനിരസിച്ചു; ബിടെക് വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്ത് ക്ലാസില്‍ കയറി തുരുതുരാ കുത്തി; ദാരുണാന്ത്യം.

ബെംഗളൂരു: ക്ലാസില്‍ കയറി കോളേജ് വിദ്യാര്‍ഥിനിയെ ആണ്‍ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ബെംഗളൂരൂരുവിലെ സ്വകാര്യ എന്‍ജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാര്‍ഥിയായ 19കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.പ്രസിഡന്‍സി യൂണിവേഴ്സിറ്റിയില്‍ തിങ്കളാഴ്ച ഉച്ചകഴി‍‍ഞ്ഞായിരുന്നു സംഭവം. ലയ സ്മിത എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ആണ്‍സുഹൃത്ത് പവന്‍ കല്യാണ്‍ (21) ചികിത്സയിലാണ്. ഏകദേശം ഒരുമണിയോടെ ഇയാള്‍ പെണ്‍കുട്ടിയുടെ ക്യാമ്ബസിലെത്തി പെണ്‍കുട്ടിയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
കത്തികൊണ്ട് പത്തിലേറെ തവണ പെണ്‍കുട്ടിയെ കുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് വിദ്യാര്‍ഥികളും അധ്യാപകരും ഓടിയെത്തിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ പവന്‍ കല്യാണ്‍ പഠിച്ച അതേ കോളേജിലായിരുന്നു പെണ്‍കുട്ടിയും പഠിച്ചിരുന്നത്. പിന്നീട് പെണ്‍കുട്ടി കോളേജ് മാറി. അന്നും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group