Home തിരഞ്ഞെടുത്ത വാർത്തകൾ ‘ധീര യുവാവിന് ആദരാഞ്ജലികള്‍’; കണ്ണൂര്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി

‘ധീര യുവാവിന് ആദരാഞ്ജലികള്‍’; കണ്ണൂര്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന് ആദരമര്‍പ്പിച്ച്‌ മമ്മൂട്ടി

by ടാർസ്യുസ്

തിരുവനന്തപുരം: കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന് ആദരാഞ്ജലികള്‍ അർപ്പിച്ച്‌ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ശനിയാഴ്ച ചെറുപുഴയില്‍ വച്ച്‌ കാണാതായ നീന്തല്‍ പരിശീലകനായ രാജേഷിനെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.”ജീവൻ പണയം വെച്ച്‌ മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങിയ ആ ധീര യുവാവിന് ആദരാഞ്ജലികള്‍. കണ്ണൂരിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ തിരുവനന്തപുരം സ്വദേശി രാജേഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു,” – മമ്മൂട്ടി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. താരത്തിന്റെ അനുശോചന സന്ദേശം സോഷ്യല്‍ മീഡിയയില്‍ ഇതിനകം നിരവധി പേർ പങ്കുവെക്കുകയും രാജേഷിന്റെ ത്യാഗത്തെ സ്മരിക്കുകയും ചെയ്യുന്നുണ്ട്.രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട രാജേഷ് തിരുവനന്തപുരം കല്ലിയൂർ സ്വദേശിയാണ്. പുളിങ്ങോം പാലത്തിന് സമീപത്തു നിന്നാണ് ഇന്ന് മൃതദേഹം കണ്ടെടുത്തത്. കരക്കെത്തിച്ച മൃതദേഹം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു.

You may also like

error: Content is protected !!
Join Our WhatsApp Group