Home Featured കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം വരും, മുഖ്യമന്ത്രിയെ ഹൈകമാന്‍ഡ് തീരുമാനിക്കും -ഡി.കെ. ശിവകുമാര്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം വരും, മുഖ്യമന്ത്രിയെ ഹൈകമാന്‍ഡ് തീരുമാനിക്കും -ഡി.കെ. ശിവകുമാര്‍

ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈകമാന്‍ഡ് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നശേഷം ഹുബ്ബള്ളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മുഖ്യമന്ത്രി ആകും എന്നല്ല, എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം എന്തായാലും അത് പ്രസാദം പോലെയാണ്’ -ശിവകുമാര്‍ പറഞ്ഞു.കര്‍ണാടകയില്‍ നാലു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കര്‍ണാടക കോണ്‍ഗ്രസില്‍ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യയും തമ്മില്‍ അധികാരവടംവലി രൂക്ഷമാണ്

കേരളത്തില്‍ ആലപ്പുഴയില്‍ മാത്രം മൂന്ന് മിനിട്ട് മുമ്ബ് പുതുവര്‍ഷമെത്തി, അതിന്റെ കാരണമാണ് രസകരം

ആലപ്പുഴ: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ആലപ്പുഴ ബീച്ചിലെത്തിയവര്‍ മൂന്ന് മിനിട്ട് മുമ്ബേ ‘പുത്തന്‍ വര്‍ഷ’ത്തെ വരവേറ്റു.12 മണി ആയെന്ന് തെറ്റിദ്ധരിച്ച്‌ 11.57നാണ് സംഘാടകര്‍ ആദ്യ വെടി പൊട്ടിച്ചത്. പിന്നീട് തുടര്‍ച്ചയായി വര്‍ണപ്പടക്കങ്ങള്‍ ആകാശത്ത് വിരിഞ്ഞതോടെ, തീരത്ത് തിങ്ങി നിറഞ്ഞു നിന്നവര്‍ ആയിരക്കണക്കിന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തി. ഇതോടെ കൃത്യം 12 ആയപ്പോഴേക്കും പറത്തിവിടാന്‍ ഭൂരിഭാഗം പേരുടെയും കൈകളില്‍ ബലൂണുകള്‍ അവശേഷിച്ചില്ല.

സമയം തെറ്റിച്ച്‌ പുതുവര്‍ഷത്തെ വരവേറ്റത് പ്രതിഷേധത്തിനും കാരണമായി. സമീപ ജില്ലകളില്‍ നിന്നുള്‍പ്പടെ പലരും കുടുംബമായാണ് ആലപ്പുഴ ബീച്ചില്‍ പരിപാടി ആസ്വദിക്കാനെത്തിയത്. എന്നാല്‍ സ്റ്റേജിന് തൊട്ടടുത്ത് ഇരുന്നവര്‍ക്കൊഴികെ മറ്റാര്‍ക്കും സ്റ്റേജിലെ പരിപാടികള്‍ വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ലെന്നും പരാതിയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഗാനമേളയുള്‍പ്പടെ സ്റ്റേജില്‍ നടക്കുന്ന ഏത് പരിപാടിയും അകലെ നിന്നുപോലും ആസ്വദിക്കാന്‍ സാധിക്കുമായിരുന്നു. ഇതും വിമര്‍ശനമുയര്‍ത്തി.

ഇത്തവണ മാരാരി, അര്‍ത്തുങ്കല്‍ ബീച്ച്‌ ഫെസ്റ്റിവലുകള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ സംഘാടകള്‍ ആലപ്പുഴ ബീച്ച്‌ ഫെസ്റ്റിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്നും പരാതിയുണ്ട്. എല്ലാവര്‍ഷവും ഉണ്ടാവാറുള്ള ഫുഡ് ഫെസ്റ്റും ഇത്തവണ ഒഴിവാക്കിയിരുന്നു. പതിവ് പോലെ ബീച്ച്‌ ഫെസ്റ്റിന്റെ സമാപനവേളയില്‍ സാമൂഹ്യവിരുദ്ധര്‍ കുപ്പിയല്‍ മണ്ണ് നിറച്ച്‌ എറിഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരെത്തി എല്ലാവരെയും ഓടിക്കേണ്ട സ്ഥിതി വന്നു.ഇരുളിലാണ്ട് പടക്കപ്പല്‍ആയിരങ്ങള്‍ എത്തുകയും ആഘോഷ പരിപാടികള്‍ അരങ്ങേറുകയും ചെയ്യുന്ന തീരത്ത് വെളിച്ചം പോലുമില്ലാതെ കിടക്കുന്ന പടക്കപ്പല്‍ നോക്കുകുത്തിയായി.

ഇത്രയുംവലിയ പരിപാടി നടക്കുന്ന സ്ഥലത്ത് കപ്പലില്‍ അലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കാനെങ്കിലും അധികൃതര്‍ ശ്രദ്ധിക്കണമായിരുന്നു എന്നാണ് വിമര്‍ശനങ്ങളുയരുന്നത്. സ്റ്റേജിനോട് ചേര്‍ന്ന ഭാഗത്തൊഴികെ മറ്റെങ്ങും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിരുന്നില്ല

You may also like

error: Content is protected !!
Join Our WhatsApp Group