Home Featured പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നിയന്ത്രണം; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖ

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നിയന്ത്രണം; ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖ

ന്യൂഡല്‍ഹി:ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. കരടിന്‍മേലുള്ള അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ തേടും. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വാതുവയ്പ്പ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമാണെങ്കില്‍ രക്ഷിതാക്കളുടെ അനുമതി കൂടി വേണ്ടി വരുമെന്നാണ് വ്യക്തമാവുന്നത്. നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെടുകയും ലക്ഷക്കണക്കിന് രൂപ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലുണ്ട്. ഇതിന്റെ പേരില്‍ നടക്കുന്ന സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കൂടി അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ബെംഗളൂരുവില്‍ പ്രണയം നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: പ്രണയം നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു സ്വദേശിനിയായ ലയസ്മിതയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പവന്‍ കല്യാണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡന്‍സി കോളേജിലാണ് സംഭവം.

പ്രദേശത്തെ മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ ലയസ്മിതയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി ഉപയോഗിച്ചാണ് പവന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group