Home Featured ബംഗലൂരു: മദ്യപിച്ചെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി; യുവാവിന് കൂട്ട മര്‍ദ്ദനം

ബംഗലൂരു: മദ്യപിച്ചെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി; യുവാവിന് കൂട്ട മര്‍ദ്ദനം

ബംഗലൂരു: പൊതുവിടത്തില്‍ മദ്യപിച്ചെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം. മദ്യപിച്ച്‌ ലക്കുകെട്ട യുവാവ് വഴിയില്‍ നിന്ന് സ്ത്രീകളെ തടഞ്ഞുനിര്‍ത്തി ഫോണ്‍ നമ്ബര്‍ ചോദിച്ച്‌ ശല്യം ചെയ്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടകയിലെ ധര്‍വദിലാണ് സംഭവം.ഇവിടെ സുഭാസ് റോഡില്‍ തിരക്കുള്ള സമയത്താണ് മദ്യപിച്ച്‌ യുവാവെത്തിയത്.

തുടര്‍ന്ന് അതുവഴി പോകുന്ന കാല്‍നടയാത്രക്കാരായ സ്ത്രീകളെയെല്ലാം തടഞ്ഞുനിര്‍ത്തുകയും ഇവരോട് ഫോണ്‍ നമ്ബര്‍ ചോദിക്കുകയും, നമ്ബര്‍ നല്‍കാന്‍ നിര്‍ബന്ധിച്ച്‌ ശല്യപ്പെടുത്തുകയും ചെയ്യുകയായിരുന്നുവത്രേ.പിന്നീട് വലിയ രീതിയില്‍ തന്നെ സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

പ്രായമായൊരു സ്ത്രീ റോഡിലിരുന്ന് പോയ യുവാവിനെ ചെരുപ്പൂരി അടിക്കുന്നതും വഴക്ക് പറയുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ഇവര്‍ മാത്രമല്ല, അവിടെയുണ്ടായിരുന്ന യുവാക്കളെ ഇയാളെ ചോദ്യം ചെയ്തുകൊണ്ട് മര്‍ദ്ദിക്കുന്നുണ്ട്. എന്നാല്‍ തന്നെ മര്‍ദ്ദിക്കുന്നവരെയൊന്നും യുവാവ് യാതൊരു രീതിയിലും പ്രതിരോധിക്കുന്നില്ല.

കാമുകി വിവാഹത്തിന് വിസമ്മതിച്ചു; ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കാമുകി വിവാഹത്തിനു വിസമ്മതിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിട്ട ശേഷം യുവാവ് ജീവനൊടുക്കി. അസമില്‍ 27 വയസുകാരനായ ജയദീപ് റോയ് എന്ന മെഡിക്കല്‍ സെയില്‍സ് പ്രൊഫഷണല്‍ യുവാവാണ് ജീവനൊടുക്കിയത്.കുടുംബത്തിന്‍്റെ സമ്മര്‍ദം കാരണം തന്നെ വിവാഹം കഴിക്കുന്നതില്‍ നിന്ന് കാമുകി പിന്മാറിയെന്നാരോപിച്ചാണ് യുവാവ് ആത്‌മഹത്യ ചെയ്തത്. സില്‍ചറില്‍ താമസിക്കുന്ന മുറിയില്‍, കയറില്‍ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.’ഞാന്‍ വിവാഹാഭ്യര്‍ത്ഥനയുമായി വീട്ടില്‍ പോയി. എന്നാല്‍ എല്ലാവരുടെയും മുന്നില്‍ വച്ച്‌ അവള്‍ എന്നെ തിരസ്കരിച്ചു. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്‍്റെ പേരില്‍ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവന്‍ എന്നെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവള്‍ വിഷമിക്കാതിരിക്കാന്‍ ഈ ലോകത്തുനിന്ന് ഞാന്‍ പോവുകയാണ്. അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാന്‍ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു. പക്ഷേ, അതിനെക്കാള്‍ ഞാന്‍ എന്‍്റെ കാമുകിയെ സ്നേഹിക്കുന്നു.’- ഫേസ്ബുക്ക് ലൈവില്‍ ജയദീപ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group