Home Featured എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന് പരാതി; ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസ്

എംഡിഎംഎ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന് പരാതി; ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസ്

കോഴിക്കോട്∙ ഇന്നു റിലീസ് ചെയ്ത് ‘നല്ല സമയം’ എന്ന മലയാളം സിനിമയുടെ സംവിധായകനെതിരെ അബ്കാരി കേസ്. സംവിധായകനായ ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തെന്ന പരാതിയിലാണ് എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കേസെടുത്തത്.

ഇർഷാദ് നായകനാകുന്ന സിനിമയിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രം നിര്‍മിക്കുന്നു. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദാർഥ് ക്യാമറയും രതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

പ്രണയിച്ച്‌ വിവാഹം കഴിച്ചു; പിതാവ് വിവാഹ ചെലവ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച്‌ മകള്‍; ഹര്‍ജി തള്ളി കുടുംബകോടതി

ഇരിങ്ങാലക്കുട: പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന ഉത്തരവുമായി കുടുംബകോടതി.ഇരിങ്ങാലക്കുട കുടുംബകോടതിയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. വടവന്നൂര്‍ സ്വദേശി ശെല്‍വദാസിനെതിരെയാണ് മകള്‍ നിവേദിത ഹര്‍ജി നല്‍കിയത്.പിതാവ് വിവാഹ ചെലവോ മറ്റ് ആവശ്യത്തിനുള്ള പണമോ നല്‍കുന്നില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

വിവാഹ ചെലവായി 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും നല്‍കണമെന്നായിരുന്നു ആവശ്യം. 2010 മുതല്‍ പിതാവ് തനിക്കും അമ്മയ്‌ക്കും ചെലവിന് നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിവേദിതയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും 2013 ഡിസംബര്‍ വരെ മകള്‍ക്ക് ചെലവിന് നല്‍കിയിരുന്നുവെന്നും മകളെ ബിഡിഎസ് വരെ പഠിപ്പിച്ചതാണെന്നും ശെല്‍വദാസ് കോടതിയെ അറിയിച്ചു.

മകളുടേത് പ്രണയ വിവാഹമായിരുന്നു, എന്നാല്‍ വിവാഹം കഴിഞ്ഞ വിവരം പിതാവനായ തന്നെ അറിയിച്ചിരുന്നില്ല. തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകള്‍ക്ക് വിവാഹ ചെലവ് നല്‍ക്കാന്‍ കഴിയില്ലെന്നും ശെല്‍വദാസ് കോടതിയെ അറിയിച്ചു. തെളിവുകള്‍ പരിശോധിച്ച കോടതി ശെല്‍വദാസിന്റെ വാദം അംഗീകരിച്ച്‌ നിവേദിതയുടെ ഹര്‍ജി തള്ളുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group