Home Featured ബംഗളൂരു: പ്രധാനമന്ത്രിയുടെ സഹോദരന്‍റെയും കുടുംബത്തിന്‍റെയും നില തൃപ്തികരം

ബംഗളൂരു: പ്രധാനമന്ത്രിയുടെ സഹോദരന്‍റെയും കുടുംബത്തിന്‍റെയും നില തൃപ്തികരം

by കൊസ്‌തേപ്പ്

ബംഗളൂരു:കഴിഞ്ഞ ദിവസം കാര്‍ അപകടത്തില്‍പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരന്‍ പ്രഹ്ലാദ് മോദിയുടെയും കുടുംബത്തിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.കാര്‍ അപകടത്തിലുള്ള ചെറിയ പരിക്കുകളോടെ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബത്തിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചതിനുശേഷം വ്യാഴാഴ്ച രാവിലെ ഇവര്‍ക്ക് ആശുപത്രി വിടാനാകുമെന്നും അധികൃതര്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാര്‍ ചൊവ്വാഴ്ചയാണ് മൈസൂരുവിനടുത്ത് അപകടത്തില്‍പെട്ടത്.

പ്രഹ്ലാദ് മോദി (74), മകന്‍ മേഹുല്‍ പ്രഹ്ലാദ് മോദി (40), മരുമകള്‍ സിന്ദാല്‍ മോദി (35), പേരമകന്‍ മെനത്ത് മേഹുല്‍ മോദി (ആറ്), കാര്‍ ഡ്രൈവര്‍ സത്യനാരായണ എന്നിവരെയാണ് പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ബന്ദിപ്പുര്‍ കടുവസങ്കേതത്തിലേക്കുള്ള യാത്രക്കിടെ ദേശീയപാത 766ല്‍ മൈസൂരുവില്‍നിന്ന് 14 കിലോമീറ്റര്‍ മാറി കടക്കോളെയിലായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച മെഴ്സിഡസ് ബെന്‍സ് എസ്.യു.വി കാര്‍ ഒരു വളവില്‍ നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബംഗളൂരുവില്‍നിന്നാണ് കുടുംബം കാറില്‍ യാത്ര തിരിച്ചത്.

ആകാശത്തും തല്ലുമാല; വിമാന യാത്രക്കിടെ യാത്രക്കാർ ഏറ്റുമുട്ടി -വീഡിയോ

യാത്രക്കിടെ വിമാന യാത്രക്കാരുടെ തമ്മിൽ തല്ല് വീഡിയോ വൈറലായി. ആകാശത്തുവെച്ചാണ് യാത്രക്കാർ തമ്മിൽ തല്ലിയത്. തായ് സ്‌മൈൽ എയർവേയ്‌സ് ഫ്ലൈറ്റിലായിരുന്നു സംഭവം. സംഭവം യാത്രക്കാരിലെ ചിലർ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് സംഭവം. വിമാനത്തിലെ ജീവനക്കാർ സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും തർക്കം അടിയിലെത്തി. അടിയിൽ ഒരാളുടെ കണ്ണട തെറിച്ചുപോകുന്നതും വീഡിയോയിൽ വ്യക്തം. വഴക്ക് നിർത്താൻ സഹയാത്രികരും ക്യാബിൻ ക്രൂവും ആവശ്യപ്പെടുന്നത് കേൾക്കാം. ഇതുവരെ തായ് സ്‌മൈൽ എയർവേയ്‌സ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കുറ്റവാളികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരമില്ല. എന്തിനാണ് ഇവർ അടികൂടിയെന്നതും വ്യക്തമല്ല. 

You may also like

error: Content is protected !!
Join Our WhatsApp Group