Home Featured ബംഗളൂരു നഗരത്തില്‍ 7,526 ഗുണ്ടകള്‍; ബി.ജെ.പിക്ക് ‘റൗഡി മോര്‍ച്ച’യെന്ന് കോണ്‍ഗ്രസ്

ബംഗളൂരു നഗരത്തില്‍ 7,526 ഗുണ്ടകള്‍; ബി.ജെ.പിക്ക് ‘റൗഡി മോര്‍ച്ച’യെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: സമാധാന ജീവിതത്തിന് ഭീഷണിയുമായി നഗരത്തില്‍ ആകെ 7,526 ഗുണ്ടകളുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്. ബെളഗാവിയില്‍ നടക്കുന്ന നിയമസഭാ ശൈത്യകാല സമ്മേളനത്തിലാണ് കോണ്‍ഗ്രസിന്‍റെ യു.ബി.വെങ്കടേശിന്‍റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഇക്കാര്യം പറഞ്ഞത്.അടുത്തിടെ വിവിധ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഗുണ്ടകളെ പൊതുപരിപാടികളില്‍ കാണുന്ന സംഭവങ്ങളെ തുടര്‍ന്നാണ് താന്‍ ഇക്കാര്യം ഉന്നയിച്ചതെന്ന് വെങ്കടേഷ് പറഞ്ഞു.

സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ബി.ജെ.പി ‘റൗഡി മോര്‍ച്ചക്ക്’ തുടക്കമിട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിമര്‍ശനമുന്നയിച്ചിരുന്നു.ഗുണ്ടകളുടെ പേരുവിവരങ്ങള്‍ അടക്കം പൊലീസ് സൂക്ഷിക്കുന്ന രേഖകളിലുണ്ടെന്ന് മന്ത്രി പറഞ്ഞു.2020 മുതല്‍ 788 പേരെ ഈ പട്ടികയില്‍ നിന്ന് പൊലീസ് ഒഴിവാക്കിയിട്ടുമുണ്ട്. 2020ല്‍ 334പേരെയും 2021ല്‍ 188 പേരെയും 2022ല്‍ 266 പേരെയുമാണ് പട്ടികയില്‍നിന്ന് പൊലീസ് ഒഴിവാക്കിയിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് പൊലീസ് ഡിവിഷനുകളിലെ യെലഹങ്ക, കൊടിഗേഹള്ളി, വിദ്യാരണ്യപുര, സാമ്ബിഗേഹള്ളി, കൊത്തനൂര്‍, ബഗളൂര്‍, അമൃതഹള്ളി, ദേവനഹള്ളി, ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ചിക്കജാല പൊലീസ് സ്റ്റേഷനുകളിലായാണ് ഏറ്റവും കൂടുതല്‍ പേരെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നത്, 293പേരെ.കുറ്റവാളികളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാനായി പൊലീസ് സൂക്ഷിക്കുന്ന ആഭ്യന്തര പട്ടികയാണ് ‘റൗഡി ഷീറ്റ്’ എന്നത്.

എ.ബി.സി. എന്നീ വിഭാഗങ്ങളിലായി കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് ഗുണ്ടകളെ റൗഡി ഷീറ്റില്‍ ഉള്‍പ്പെടുത്തുകയെന്ന് കര്‍ണാടക പൊലീസ് മാന്വലില്‍ പറയുന്നു. ആറ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഒരാളെ ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുക.പത്തു വര്‍ഷമായി ഒരു കുറ്റകൃത്യത്തിലും പങ്കുവഹിക്കാതിരിക്കല്‍, ഒരു കേസിലും കുറ്റവാളിയാകാതിരിക്കല്‍, കോടതികളില്‍ വിചാരണനടപടികള്‍ നേരിടാതിരിക്കല്‍, ദീര്‍ഘകാലമായി രോഗങ്ങള്‍ ഉള്ളവര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, നല്ല സ്വഭാവം വീണ്ടെടുക്കല്‍ എന്നീ ഘടകങ്ങളാണിവ.

ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കുക’; കലാപാഹ്വാനം നടത്തിയ പ്രജ്ഞാ സിങ്ങിനെതിരേ കേസ്

ബംഗളൂരു: ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത ഭോപാല്‍ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരേ കര്‍ണാടക പോലിസ് കേസെടുത്തു.ശിമോഗ ഡിസിസി പ്രസിഡന്റ് എച്ച്‌ എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടെ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (മതത്തിന്റെയും വംശത്തിന്റെയും പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ പ്രവൃത്തികള്‍) ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു.അന്വേഷണം നടക്കുകയാണെന്നും പോലിസ് വ്യക്തമാക്കി.

കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരേ കേസെടുക്കാതെ പരാതിക്കാരനോട് ഹാജരാവാന്‍ പോലിസ് നോട്ടിസ് നല്‍കിയത് വലിയ വിവാദമായിരുന്നു. രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവര്‍ത്തകനുമായ തെഹ്‌സീന്‍ പൂനേവാലയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിമോഗ എസ്പി ജി കെ മിഥുന്‍കുമാറിന് ഇ- മെയില്‍ മുഖേന പരാതി നല്‍കിയിരുന്നത്. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് അയക്കുകയും ചെയ്തു.

എന്നാല്‍, കലാപാഹ്വാനം നടത്തിയ ബിജെപി എംപിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തേണ്ടതിന് പകരം പരാതിക്കാരനായ പൂനേവാലയോട് അന്വേഷണത്തില്‍ പങ്കുചേരുന്നതിന് നേരിട്ട് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ശിമോഗ കോട്ടെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഇ- മെയില്‍ മുഖേന നോട്ടിസ് അയച്ചത്. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിരിക്കുന്നത്.

കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് ബിജെപി എംപി കൊലവിളി പ്രസംഗം നടത്തിയത്.ഹിന്ദു സമുദായക്കാര്‍ സ്വയം സംരക്ഷിക്കാന്‍ അവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണന്നാണ് എംപി പറഞ്ഞത്. തങ്ങളെ ആക്രമിക്കുന്നവര്‍ക്കും അവരുടെ അന്തസ്സിനും മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്. കുറഞ്ഞത് പച്ചക്കറികള്‍ മുറിക്കാനുപയോഗിക്കുന്ന ഒരു കത്തിയെങ്കിലും വീട്ടില്‍ സൂക്ഷിക്കണമെന്നായിരുന്നു ആഹ്വാനം

You may also like

error: Content is protected !!
Join Our WhatsApp Group