ബംഗളൂരു: കോവിഡിന്‍റെ ഉപവകഭേദമായ ബി.എഫ്. 7 സ്ഥിരീകരിക്കുന്നവര്‍ക്ക് കര്‍ണാടകയില്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി.രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലും ചികിത്സ സൗജന്യമാണ്.
ഈ രണ്ട് ആശുപത്രികളിലുമാണ് ബി.എഫ്. 7 ബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയത്.ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ ബി.എഫ്. 7 ഉപവകഭേദം ഇന്ത്യയിലും വ്യാപിക്കുന്നത് തടയാനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്‍റുകളുടെയും വെന്‍റിലേറ്ററുകളുടെയും പ്രവര്‍ത്തനം വിലയിരുത്താനും ഒരുക്കങ്ങള്‍ പരിശോധിക്കാനും എല്ലാ ജില്ലയിലും ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തണുത്തുവിറച്ച് ലോകം; ചൂടെടുത്ത് കേരളം
തൃശൂര്‍: മഞ്ഞുവീഴ്ചയില്‍ രാജ്യവും ലോകവും വിറങ്ങലിക്കുമ്ബോള്‍ കേരളത്തില്‍ ചൂട് കൂടുന്നു. നിലവില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ താപ മാപിനികളില്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തുന്നത്.മലയോര മേഖലയായ വയനാടും ഇടുക്കിയും അടക്കം ഇക്കാര്യത്തില്‍ വിഭിന്നമല്ല. ഈര്‍പ്പം കൂടിയ അന്തരീക്ഷമായതിനാല്‍ അനുഭവപ്പെടുന്ന ചൂട് (ഫീല്‍ ടെംപറേച്ചര്‍) ഏതാണ്ട് വേനല്‍ചൂടിന് സമാനവുമാണ്. സാധാരണനിലയില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വരണ്ട കാലാവസ്ഥയാണ് കേരളത്തിലുള്ളത്.
മന്‍ദോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ഡിസംബര്‍ ആദ്യത്തില്‍ കേരളത്തിന് കുറച്ചധികം മഴ ലഭിച്ചിരുന്നു. നിലവില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്താല്‍ കുറച്ചാണേലും വിവിധ ഇടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. ഇതുമൂലം ഈര്‍പ്പമേറിയ സാഹചര്യമാണ് നിലവിലുള്ളത്.ഏകദേശം 60 ശതമാനത്തിന് മുകളില്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പ സാന്നിധ്യമുണ്ട്.
ഇത് പുഴുക്ക് വര്‍ധിപ്പിക്കുന്നതിനും ഇടയാക്കും. ഈര്‍പ്പം കൂടിയ സാഹചര്യത്തില്‍ ശരീരത്തില്‍ ബാഷ്പീകരണം നടക്കാത്തതിനാല്‍ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ഭൗമവികിരണങ്ങള്‍ തിരിച്ച് ബഹിരാകാശത്തിലേക്ക് പോകുന്നത് മേഘങ്ങളാല്‍ തടയപ്പെടുന്നതാണ് രാത്രി ചൂട് കൂട്ടുന്നതിന് കാരണമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകന്‍ ഡോ. ചോലയില്‍ ഗോപകുമാര്‍ വ്യക്തമാക്കി.
അതോടൊപ്പം മേഘാവൃതമായ ആകാശം മഞ്ഞിന്റെ സാന്നിധ്യം കുറക്കുകയും ചെയ്യും. ഇതാണ് ഡിസംബറില്‍ തണുപ്പ് കുറഞ്ഞ് ചൂട് കൂടാന്‍ ഇടയാക്കുന്നത്. ചൂടുള്ള ഭാഗത്ത് നിന്നുള്ള അന്തരീക്ഷ ഘടകങ്ങള്‍ തിരശ്ചീനമായി വീശുന്നതും ചൂടിന് അനുകൂല ഘടകമാണ്. കാറ്റ് അനുകൂലമായതിനാല്‍ കേരളത്തിന്റെ തീരമേഖലകളില്‍ ചൂട് കൂടുന്ന സാഹചര്യം ഏറുന്നുമുണ്ട്.
തെളിഞ്ഞ ആകാശത്തില്‍ മാത്രമേ ഭൗമവികിരണങ്ങളുടെ തിരിച്ചുപോക്ക് സാധ്യമാവൂ.അതുകൊണ്ട് തന്നെ നിലവിലുള്ള ന്യൂനമര്‍ദം ഇല്ലാതാവുന്നതോടെ ജനുവരിയില്‍ മഞ്ഞ് പ്രതീക്ഷിക്കാം. ന്യൂനമര്‍ദം സാധ്യത വീണ്ടും ഉണ്ടായാല്‍ നവംബര്‍ അവസാനത്തിലും ഡിസംബര്‍ ആദ്യത്തിലും അനുഭവപ്പെട്ട മഞ്ഞ് ചുഴലിക്കാറ്റിന് പിന്നാലെ പിന്‍വാങ്ങിയ സാഹചര്യവും പ്രതീക്ഷിക്കാം.