Home Featured ഗുജറാത്ത് മോഡലോ? തിരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാന്‍ ബിജെപി..ദില്ലിയിലേക്ക് പറന്ന് ബൊമ്മ

ഗുജറാത്ത് മോഡലോ? തിരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാന്‍ ബിജെപി..ദില്ലിയിലേക്ക് പറന്ന് ബൊമ്മ

ദില്ലി: അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തില്‍ മന്ത്രിസഭ പുനഃസംഘടന നീക്കവുമായി ബി ജെ പി.സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചര്‍ച്ചകള്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മി കഴിഞ്ഞ ദിവസം ദില്ലിയിലെത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

28 അംഗ മന്ത്രിസഭയാണ് ഉള്ളത്കര്‍ണാടകത്തില്‍ 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ ബി ജെ പിക്ക് 28 അംഗ മന്ത്രിസഭയാണുള്ളത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജാതി മത സമവാക്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനഃസംഘടന. അതിനിട മുതിര്‍ന്ന നേതാവായ കെ എസ് ഈശ്വരപ്പയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോയെന്ന് ഉറ്റുനോക്കുന്നുണ്ട്. നേരത്തേ കോണ്‍ട്രാക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു.

അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ മന്ത്രിസ്ഥാനം തനിക്ക് തിരികെ വേണമെന്നതാണ് ഈശ്വരപ്പയുടെ ആവശ്യം. ലൈംഗികാരോപണ കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച മുന്‍ കോണ്‍ഗ്രസ് വിമതന്‍ കൂടിയായ രമേശ് ജാര്‍ഖിഹോളിയും മന്ത്രി പദം വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്.സംഘപരിവാര്‍ പശ്ചാത്തലമുള്ള നേതാവ്അതേസമയം കടുത്ത ഭരണ വിരുദ്ധ വികാരം മറികടക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തേ ഗുജറാത്തിലും ത്രിപുരയിലും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ മാറ്റി നിര്‍ത്തിയായിരുന്നു ബി ജെ പി പുനഃസംഘടന.

മുന്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്കെതിരായ പടയൊരുക്കത്തെ തുടര്‍ന്നായിരുന്നു ഈ വര്‍ഷം ആദ്യത്തോടെ ബസവരാജ് ബൊമ്മിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബൊമ്മിയെ മാറ്റണമെന്ന വികാരം പാര്‍ട്ടിയില്‍ ഉണ്ട്. പ്രത്യേകിച്ച്‌ ആര്‍ എസ് എസും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലേക്കുള്ള കവാടമായി ബി ജെ പി കണക്കാക്കുന്ന സംസ്ഥാനത് സംഘപരിവാര്‍ പശ്ചാത്തലമുള്ള നേതാവ് വരണമെന്ന ആവശ്യമാണ് ആര്‍ എസ് എസ് ഉന്നയിക്കുന്നത്.

കരുതലോടെ നീങ്ങാന്‍ ബി ജെ പിമുന്‍പെങ്ങും ഇല്ലാത്ത വിധത്തിലുള്ള ആഭ്യന്തര തര്‍ക്കങ്ങളിലൂടെയാണ് കര്‍ണാടക ബി ജെ പി കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും യുവമോര്‍ച്ച, എ ബി വി പി നേതൃത്വവുമെല്ലാം ബൊമ്മി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറ്റകൈയെന്ന നിലയില്‍ ബൊമ്മിയെ മാറ്റി നിര്‍ത്താന്‍ നേതൃത്വം തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്നാമതൊരു മുഖ്യനെ കൂടി പരീക്ഷിക്കുന്നത് പ്രതിപക്ഷം വലിയ ആയുധമാക്കിയേക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കരുതലോടെ നീങ്ങനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.ലിംഗായത്ത് വിഭാഗത്തിന്റെ പ്രതിഷേധംഅതിനിടെ വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ആവശ്യപ്പെട്ട് കര്‍ണാടകയിലെ ലിംഗായത്ത് സമുദായാംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ബി ജെ പിക്ക് വലിയ തലവേദന തീര്‍ക്കുന്നുണ്ട്.

സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്ത് വിഭാഗത്തിലെ ഉപവിഭാഗമായ പഞ്ചസമാലിയാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ലിംഗായത്ത് ജനസംഖ്യയുടെ 60 ശതമാനം പഞ്ചമസാലികള്‍ ആണ്. കിറ്റൂര്‍ കര്‍ണാടക മേഖലയിലെ 100 നിയമസഭാസീറ്റില്‍ സ്വാധീനമുള്ള വിഭാഗമാണിവര്‍.വീരശൈവ ലിംഗായത്തുകള്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയിലെ 3ബി വിഭാഗത്തിനു കീഴില്‍ അഞ്ചുശതമാനം സംവരണമുണ്ട്‌. അവരെ 2എയിലേക്ക് മാറ്റണമെന്നാണ്‌ പ്രധാന ആവശ്യം. സമുദായാംഗങ്ങളായ മന്ത്രിമാര്‍ തന്നെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group