പത്തനംതിട്ട: മദ്യലഹരിയിൽ ജീവനക്കാർ തമ്മിൽ തല്ലിയതിനെ തുടർന്ന് സ്വകാര്യ ബസ് യാത്ര റദ്ദാക്കി.പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന കല്ലട ബസ് യാത്രയാണ് പോലീസ് നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത്.പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്.
അഞ്ചു മണിക്ക് ബസ് പുറപ്പെടേണ്ടതായിരുന്നു. ഇതിന് മുമ്പ് മൂന്ന് ജീവനക്കാരും ക്രിസ്മസ് ആഘോഷിക്കുകയും മദ്യപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് തർക്കവും തമ്മിൽ തല്ലുമുണ്ടായി.ക്ലീനർ കണ്ണൂർ സ്വദേശിയാണ്.
രണ്ട് ഡ്രൈവർമാരും ഇതര സംസ്ഥാന സ്വദേശികളാണ്. ഇവർ തമ്മിലുള്ള വാക്കേറ്റം ശ്രദ്ധയിൽപ്പെട്ട ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ജീവനക്കാർ മദ്യപിച്ചതായി കണ്ടെത്തുകയും യാത്ര റദ്ദാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
കര്‍ണാടകയില്‍ യുവാവിനെ വെട്ടിക്കൊന്നു; മംഗളുരു നഗരത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ
മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്നു. കാട്ടിപ്പള്ള നാലാം ബ്ലോക്കില്‍ താമസിക്കുന്ന ജലീല്‍ (45) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല.
തന്റെ കടയുടെ മുന്നില്‍ നില്‍ക്കുമ്ബോഴാണ് ജലീലിന് വെട്ടേറ്റത്. മൃതദേഹം എ.ജെ. ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.അനിഷ്ട സംഭവങ്ങള്‍ തടയാന്‍ പൊലീസ് ഇന്ന് രാവിലെ ആറു മുതല്‍ 48 മണിക്കൂര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.