ബംഗളൂരു: പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ട് വില്‍പ്പനാനന്തര സേവനം ആരംഭിച്ചു.ഫ്ളിപ്പ്കാര്‍ട്ടിന്റെ ഉപ കമ്ബനിയായ ജീവ്സ് വഴിയാണ് ഉപഭോക്താക്കള്‍ക്ക് സേവനം എത്തിക്കുക.
ഫ്ളിപ്പ്കാര്‍ട്ട് ആപ്പിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫ്ളിപ്പ്കാര്‍ട്ട് വഴി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് വില്‍പ്പനാനന്തര സേവനം ലഭിക്കുക. ഫ്ളിപ്പ്കാര്‍ട്ട് ആപ്പില്‍ ഇതിനായി പ്രത്യേക കാറ്റഗറി തന്നെ ഒരുക്കിയിട്ടുണ്ട്. റിപ്പയര്‍ ആന്റ് മോര് എന്ന ഫീച്ചറില്‍ കയറി വേണം സേവനം ആവശ്യപ്പെടാന്‍ എന്ന് കമ്ബനി വ്യക്തമാക്കി.
പരിശീലനം ലഭിച്ച വിദഗധരാണ് വില്‍പ്പനാന്തര സേവനത്തിനായി ഉപഭോക്താക്കളെ സമീപിക്കുന്നത് , അതിനാല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്ന് ജീവ്സ് സിഇഒ നിപുണ്‍ ശര്‍മ്മ പറഞ്ഞു. ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി വൈവിധ്യവത്കരണത്തിലേക്ക് കടന്നിരിക്കുകയാണ് ഫ്ളിപ്പ്കാര്‍ട്ട്. കഴിഞ്ഞവര്‍ഷമാണ് ട്രാവല്‍ ബുക്കിങ് പോര്‍ട്ടല്‍ ആയ ക്ലിയര്‍ട്രിപ്പ് ഫ്ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. നിലവില്‍ 45 കോടി ഉപഭോക്താക്കളാണ് ഫ്ളിപ്പുകാര്‍ട്ടിന് ഉള്ളത്.
സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്
ബംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത് ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്.
ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക, ടിക്കറ്റ് നൽകിയ ദൂരത്തിന് പുറമെ കൂടുതൽ ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ്ജ് ബാഗിന് ടിക്കറ്റ് നൽകാതിരിക്കുക തുടങ്ങി മുൻപ് യാത്ര ചെയ്ത യാത്രക്കാരിൽ നിന്നും ടിക്കറ്റ് വാങ്ങി പുതിയ യാത്രക്കാർക്ക് നൽകുന്ന തട്ടിപ്പുവരെ സ്വിഫ്റ്റിൽ നടക്കുന്നുണ്ട് എന്നാണ് പരിശോധന സംഘം റിപ്പോർട്ട് നൽകിയത്.
ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. വരുമാനം കുറയുന്നത് മാത്രമല്ല ടിക്കറ്റ് തിരികെ വാങ്ങുന്നുവെന്ന് യാത്രക്കാരുടെ പരാതിയും വന്നതോടെയാണ് കെഎസ് ആർ ടി സി ചെക്കിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.