മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പേര് പ്രഖ്യപിച്ചു. ‘മലൈക്കോട്ടൈ വാലിബന്’ എന്നാണ് ചിത്രത്തിന്റെ പേര്.ഇന്ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് രണ്ടു ദിവങ്ങള്ക്കു മുന്‍പ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
“ഒരു രാത്രി ഇരുട്ടി വെളുക്കുമ്ബോള്‍ ഉണ്ടായതല്ല റോമാ സാമ്രാജ്യം. മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ, പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മലയാളക്കര ആഘോഷിച്ച മോഹന്‍ലാല്‍ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം.ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവില്‍ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോള്‍ വര്‍ഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ.
പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്ബോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂര്‍ണ ബോധ്യത്തില്‍ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.അണിയറയില്‍ തകൃതിയായി വേണ്ട ചേരുവകള്‍ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു.പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളില്‍ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാന്‍ ഞങ്ങളെത്തുന്നു.
കാത്തിരിപ്പിന് വിരാമമിടാം, ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകള്‍ കൂടി ക്ഷമയോടെ കാത്തിരിക്കുക,” എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസിനെക്കുറിച്ച് ശ്രീ. ഷിബു ബേബി ജോണിന്റെ പ്രൊഡക്ഷന്‍ കമ്ബനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവ് പറഞ്ഞത്.
ക്രിസ്മസ്-പുതവത്സര കൊള്ളയില്‍ പോക്കറ്റ് കീറും ; സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കു തലവച്ചു കൊടുക്കേണ്ട ഗതികേടില്‍ അന്യസംസ്ഥാന മലയാളികള്‍
കോട്ടയം: ക്രിസ്മസ്-പുതുവത്സര നാളുകളില്‍ നാട്ടിലെത്തണമെങ്കില്‍ പോക്കറ്റ് കീറും. ട്രെയിന്‍, കെഎസ്ആര്‍ടിസി എന്നിവയ്ക്കു ടിക്കറ്റില്ല.മാസങ്ങള്‍ക്കു മുമ്ബേ ബുക്ക് ചെയ്തിട്ടും ക്രിസ്മസിന് നാട്ടില്‍ വരണമെങ്കില്‍ സ്വകാര്യ ബസുകളുടെ കൊള്ളയ്ക്കു തലവച്ചു കൊടുക്കേണ്ട ഗതികേടിലാണ് അന്യസംസ്ഥാനത്തു താമസക്കാരായ മലയാളികള്‍. വര്‍ഷങ്ങളായി ഉത്സവകാലത്തു മലയാളികളെ പിഴിയുന്ന സംഘമാണ് ഇത്തവണയും രംഗത്തെത്തിയിരിക്കുന്നത്.
ബംഗളൂരു, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ് യാത്രക്കാരെ പിഴിയുന്നത്.. കോട്ടയം-ബംഗളൂരു യാത്രയ്ക്ക് സ്വകാര്യ ബസുകളില്‍ 1700-2100 രൂപയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് 4000 രൂപയാണ് നിരക്ക്. 23, 24, 31 തീയതികളിലാണ് ഏറ്റവും കൂടിയ നിരക്ക്. ചെന്നൈ, മംഗലാപുരം റൂട്ടുകളിലും ഇതേ രീതിയിലാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ 836 രൂപയ്ക്കു വരെ യാത്ര ചെയ്യാം. ക്രിസ്മസ് സീസണില്‍ ഇതു 939 മുതല്‍ 1370 രൂപ വരെയാകും.