Home Featured മുസ്‍ലിം പുരുഷന്‍മാര്‍ പബ്ബുകള്‍ ലവ് ജിഹാദിനായി ഉപയോഗിക്കും; പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍

മുസ്‍ലിം പുരുഷന്‍മാര്‍ പബ്ബുകള്‍ ലവ് ജിഹാദിനായി ഉപയോഗിക്കും; പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍

മംഗളൂരു: മംഗളൂരുവില്‍ പുതുവത്സര പാര്‍ട്ടികള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് മെമ്മോറണ്ടം നല്‍കി.മുസ്‍ലിം പുരുഷന്‍മാര്‍ ലവ് ജിഹാദിനു വേണ്ടി ബാറുകളും പബ്ബുകളും ദുരുപയോഗം ചെയ്യുമെന്നും പുതുവര്‍ഷത്തില്‍ എല്ലാ ബാറുകളും പബ്ബുകളും നിശ്ചിത സമയത്തിനുള്ളില്‍ അടച്ചിടണമെന്നും സംഘടന ആവശ്യപ്പെട്ടു.

മുസ്‍ലിം പുരുഷന്മാരെ പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കരുതെന്ന് പബ് ഉടമകളോടും മാനേജര്‍മാരോടും ബജ്റംഗ് ദള്‍ കത്തില്‍ ആവശ്യപ്പെട്ടു. ഇസ്‍ലാമില്‍ മദ്യവും സംഗീതവും വിലക്കപ്പെട്ടതിനാല്‍ പുതുവത്സര തലേന്ന് മുസ്‍ലിം യുവാക്കളെ ഹോട്ടലുകളിലും പബ്ബുകളിലും പ്രവേശിപ്പിക്കരുതെന്ന് ബജ്റംഗ് ദള്‍ നേതാവ് പുനീത് അത്താവര്‍ പറഞ്ഞു.

മംഗളൂരുവിലെ ഹോട്ടലുകളും പബ്ബുകളും കാരണം ലവ് ജിഹാദ്,ഡ്രസ് ജിഹാദ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥലങ്ങള്‍ അവരെ ദുഷ്പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുന്നുവെന്നും” അത്താവര്‍ ആരോപിച്ചു.”അവര്‍ക്ക് പാര്‍ട്ടികള്‍ വിലക്കപ്പെട്ടതാണ്. എന്നാല്‍ മംഗളൂരുവിലെ എല്ലാ പബ്ബുകളിലും നിങ്ങള്‍ക്ക് അവരെ കാണാം.

അതിനാല്‍, ഡിസംബര്‍ 31 പുതുവത്സര തലേന്ന് പബ്ബുകളിലും പാര്‍ട്ടികളിലും മുസ്‍ലിങ്ങളെ അനുവദിക്കരുതെന്ന് ബജ്റംഗ് ദള്‍ സംഘടനയിലൂടെ എല്ലാ പബ്ബ് ഉടമകളോടും മാനേജര്‍മാരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നടുറോഡില്‍ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: നടുറോഡില്‍ വീട്ടമ്മയെ ചവിട്ടി വീഴ്ത്തി. വെള്ളനാട് ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ത്രീയെ ആക്രമിച്ച അരുവിക്കര സ്വദേശിയായ സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകള്‍ക്ക് ഭക്ഷണം വാങ്ങാനാണ് ശ്രീകുമാരി വെള്ളനാട് ജംഗ്ഷനിലെത്തിയത്. ഭക്ഷണം വാങ്ങിയ ശേഷം ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ അപ്രതീക്ഷിതമായാണ് ഓട്ടോ മുന്നോട്ട് എടുത്തത്.

ഇതോടെ നില തെറ്റിയ ശ്രീകുമാരി അതുവഴി നടന്നു പോവുകയായിരുന്ന സുനിലിന്റെ മേലേക്ക് വീണു. എന്നാല്‍ പ്രകോപിതനായ സുനില്‍ ശ്രീകുമാരിയെ പിന്നില്‍ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു.പ്രദേശവാസികള്‍ തന്നെയാണ് സുനിലിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് ആശുപത്രിയില്‍ ചികിത്സ തേടി. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം റിമാന്‍ഡ് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group