ബെംഗളുരു:ഐടി വിദ്യാർഥി ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു.റിട്ട.നേവി ഉദ്യോഗസ്ഥൻ പട്ടാമ്പി പെരുമുടിയൂർ ഉള്ളാട്ടുതൊടിയിൽ രാം മോഹന്റെ മകൻ കാർത്തിക് മോഹൻ (19) ആണു മരിച്ചത്. ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ. അമ്മ: പ്രീത സഹോദരി: ഐശ്വര്യ മോഹൻ.
ഒടുവില്‍ താമരശേരി കടന്ന് രണ്ട് ട്രെയിലറുകള്‍ നഞ്ചന്‍കോട്ടേയ്ക്ക്; ചുരം കയറിയത് മൂന്ന് മണിക്കൂര്‍ സമയമെടുത്ത്
കല്‍പ്പറ്റ: കഴിഞ്ഞ രണ്ട് മാസമായി താമരശേരി ചുരത്തിന് ചുവട്ടില്‍ തടഞ്ഞിട്ടിരുന്ന രണ്ട് കൂറ്റന്‍ ട്രെയിലറുകള്‍ ഒടുവില്‍ ചുരം കയറി.അടിവാരത്ത് നിര്‍ത്തിയിട്ടിരുന്ന നെസ്ലെയ്ക്ക് വേണ്ടി ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ ട്രെയിലറുകളാണ് രാത്രി 11 മണി മുതല്‍ ചുരം കയറി പുലര്‍ച്ചെ 2.10ഓടെ ലക്കിടിയിലെത്തിയത്.
ട്രെയിലറുകള്‍ ചുരം കയറുന്നതോടെ ഗതാഗതം താറുമാറാകുമെന്ന ആശങ്ക കാരണമാണ് രണ്ട് മാസം മുന്‍പ് ഇവ തടഞ്ഞത്. രാത്രി 11 മണിയോടെ അടിവാരത്ത് നിന്നും ട്രെയിലര്‍ ലോറികള്‍ യാത്ര ആരംഭിച്ചു. താമരശേരി ഡിവൈ.എസ്.പി ടി.കെ അഷ്റഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ലോറികളെ അനുഗമിച്ചിരുന്നു. തഹസില്‍ദാര്‍ സി.സുബൈര്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ രാജീവ് കുമാര്‍ എന്നിവരും ചുരത്തിലെത്തിയിരുന്നു.
അഗ്നിരക്ഷാ സേന, വനംവകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവരും ട്രെയിലറുകളുടെ യാത്രയെ തുടര്‍ന്ന് സേവനങ്ങള്‍ക്കായി സ്ഥലത്തുണ്ടായിരുന്നു.വലിയ യന്ത്രങ്ങള്‍ കയറ്റിയ ട്രെയ്ലര് ഒന്നാം വളവില്‍ രണ്ടിടത്ത് നിന്നുപോയി. എന്നാല്‍ തുടര്‍ന്നും യാത്ര ആരംഭിച്ച് നാലാം വളവ് 12.20ന് പിന്നിട്ട് ഒടുവില്‍ 2.10ന് ലക്കിടിയെത്തി. ട്രെയിലര്‍ കടന്നുപോകുന്നത് കാണാന്‍ നാട്ടുകാരുടെ വന്‍ തിരക്കുമുണ്ടായി.
ട്രെയിലറുകളുടെ യാത്ര പ്രമാണിച്ച് വ്യാഴാഴ്ച രാത്രി 8 മണി മുതല്‍ ജില്ലയില്‍ നിന്നും താമരശേരി ചുരം വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ബദല്‍ മാര്‍ഗവും ക്രമീകരിച്ചിരുന്നു. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.